ബിജെപിയിൽ ചേർന്നതിന് ശേഷം ആദ്യം കണ്ടത് മുലായം സിംഗിനെ; അച്ഛന്റെ അനുഗ്രഹം വാങ്ങിച്ച് അപർണ യാദവ്; രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവെന്നും അപർണ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയിൽ ചേർന്നതിന് ശേഷം ആദ്യം കണ്ടത് മുലായം സിംഗിനെ; അച്ഛന്റെ അനുഗ്രഹം വാങ്ങിച്ച് അപർണ യാദവ്; രാഷ്‌ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവെന്നും അപർണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 11:57 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ബിജെപിയിൽ ചേർന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ അനുഗ്രഹം വാങ്ങിച്ച് മരുമകൾ അപർണ യാദവ്. സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപർണ യാദവ് ബിജെപിയിൽ എത്തിയത് സമാജ്‌വാദിക്ക് വൻ തിരിച്ചടിയായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപർണ യാദവ് മുലായം സിംഗിന്റെ അനുഗ്രഹം വാങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ബിജെപിയിൽ ചേർന്നതിന് ശേഷം ലക്‌നൗവിലെത്തി ആദ്യം അച്ഛന്റെ അനുഗ്രഹം വാങ്ങിയെന്ന് അപർണ ട്വിറ്ററിൽ കുറിച്ചു. മുലായം സിംഗിന്റെ കാലിൽ തൊടുന്ന ചിത്രമാണ് അപർണ പങ്കുവെച്ചിരിക്കുന്നത്.

മുലായം സിംഗിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ യാദവ്. ലക്‌നൗ വിമാനത്താവളത്തിൽ എത്തിയ നേതാവിന് ബിജെപി പ്രവർത്തകർ വൻ സ്വീകരണം ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പാത പിന്തുടരുമെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അപർണ പറഞ്ഞിരുന്നു.

‘ബഹുമാന്യരായ പ്രധാനമന്ത്രിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞ കാര്യങ്ങൾ എല്ലാക്കാലത്തും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവരുടെ നയങ്ങൾ തന്നെയാണ് ഞാനും സ്വീകരിക്കുന്നത്. ഈ പാർട്ടിയിൽ ഞാൻ ചേർന്നത് തന്നെ രാജ്യത്തെ സേവിക്കുന്നതിന് വേണ്ടിയാണ്. മുലായം സിംഗ് യാദവിന്റെ അനുഗ്രഹം എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ട്. ബിജെപി തന്നെ വീണ്ടും യുപിയിൽ അധികാരത്തിലെത്തുമെന്നും, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്നും’ അപർണ്ണ യാദവ് പറഞ്ഞിരുന്നു.

അപർണയ്‌ക്ക് പിന്നാലെ മുലായം സിംഗിന്റെ ഭാര്യാ സഹോദരൻ പ്രമോദ് ഗുപ്തയും ബിജെപിയിൽ എത്തിയിരുന്നു. ഇത് പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

Tags: bjp UPyogi adithyanathsamajwadi partyMulayam Singh YadavAparna Yadav
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies