ആലുവ: സംസ്ഥാനം കടുത്ത കൊറോണ നിയന്ത്രണത്തിലേക്ക് നീങ്ങുമ്പോള്‍ നടക്കുന്ന സിപിഎം സമ്മേളനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വൈറസ് വ്യാപനം ശക്തമായതോടെ സംസ്ഥാനം ജില്ലകളെ എ,ബി,സി എന്ന് മൂന്നായി തരംതിരിച്ചു നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ചടങ്ങുകള്‍ക്ക് 50 പേര്‍മാത്രമെ പങ്കെടുക്കാന്‍ പാടുളളൂ. ബി കാറ്റഗറിയില്‍ പൊതുപരിപാടികള്‍ പാടില്ല. നിലവില്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്ല. ഇതിലൊന്നും പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണം തുടരും. ഈ സാഹചര്യത്തിലാണ് ജില്ലാസമ്മേളനത്തെയും മൂന്നായിതിരിച്ച് ട്രോള്‍ ഒരുക്കുന്നത്. ജില്ലാ സമ്മേളനം കഴിഞ്ഞ ജില്ലകള്‍, നടക്കുന്ന ജില്ലകള്‍, നടക്കാനിരിക്കുന്ന ജില്ലകള്‍ എന്നിങ്ങനെയാണ് ട്രോളര്‍മാര്‍ ജില്ലകളെ തരംതിരിച്ചത്. നിലവില്‍ സി കാറ്റഗറി ഇല്ലെങ്കിലും ട്രോളര്‍മാര്‍ ജില്ലാസമ്മേളനം കഴിഞ്ഞ ജില്ലകളെ സി കാറ്റഗറിയിലാണ് ഉള്‍ക്കൊളളിക്കുന്നത്. സമ്മേളനം കഴിഞ്ഞു. ഇനി അടച്ചുപൂട്ടിയാലും ഓടിച്ചിട്ട് അടിച്ചാലും പ്രശ്നമില്ലെന്നാണ് ട്രോള്‍.
സമ്മേളനം നടന്ന ജില്ലകളില്‍ പങ്കെടുത്ത നേതാക്കളും മന്ത്രിമാരും നടക്കുന്ന ജില്ലകളിലെത്തി രോഗവ്യാപനം നടത്തും. ഇവര്‍ വരാനിരിക്കുന്ന ജില്ലകളിലേക്ക് രോഗം പടര്‍ത്തും. താമസിയാതെ സിപിഎം ജില്ലാസമ്മേളനങ്ങള്‍ സംസ്ഥാന വ്യാപകമാക്കി മാറ്റുമെന്നാണ് ട്രോളര്‍മാരുടെ നിലപാട്.
കല്യാണത്തിന് തിരുവാതിര വസ്ത്രം ധരിച്ചുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയ വിവാഹക്ഷണക്കത്ത് നേരത്തെ വൈറലായിരുന്നു. കല്യാണത്തിന് അന്‍പതു പേര്. തിരുവാതിരയാവുമ്പോള് അഞ്ഞൂറാവാമല്ലോയെന്നാണ് യുക്തി. ചടങ്ങുകള്‍ നടക്കുന്ന വീടിനുമുന്നില്‍ സിപിഎം ജില്ലാസമ്മേളനം എന്ന ബോര്‍ഡ് വച്ചാല്‍ എത്രപേര്്ക്കും കൊറോണവരില്ലെന്നും ട്രോളുണ്ട്.
സിപിഎം നേതാക്കള്‍ മരണവ്യാപാരികളാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയെ പിന്‍പറ്റിയും ട്രോളുണ്ട്. കൊറോണയ്ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി സിപിഎം ജില്ലാസമ്മേളനങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി ഉള്‍്പ്പെടെ അഞ്ച് എംഎല്‍എമാര്‍ക്ക് വൈറസ് ബാധിച്ചു. നൂറുകണക്കിന് ആളുകള്‍ വേറെയും രോഗബാധിതരായിട്ടുണ്ട്. നേതാക്കള്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതിനുപകരം അവര്‍ മറ്റുജില്ലകളിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയാണ്.
്
Comments