രണ്ട് വയസ്സിൽ 40 സിഗററ്റ് വലിച്ച് ലോകത്തെ ഞെട്ടിച്ചു: ആർദി റിസാലിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ... വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ട് വയസ്സിൽ 40 സിഗററ്റ് വലിച്ച് ലോകത്തെ ഞെട്ടിച്ചു: ആർദി റിസാലിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ… വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

കയ്യിൽ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇൻഡോനേഷ്യൻ ബാലനെ ഓർമ്മയുണ്ടോ? ആർത്തിയോടെ സിഗിരറ്റ് വലിക്കുന്ന രണ്ട് വയസ്സുകാരനെ അത്രപെട്ടെന്ന് ആർക്കും മറക്കാനാകില്ല. അന്ന് ആർദി റിസ്സാലിനെ പലരും നോക്കിയത് അത്ഭുതത്തോടെയാണ്. എന്നാൽ ഇന്നത്തെ ആർദിയുടെ ജീവിതത്തെക്കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടും. ഇന്ന് അവന് 14 വയസ്സുണ്ട്. അവന്റെ ജീവിതമാകെ മാറിയിരിക്കുന്നു…. കുട്ടിക്കാലത്ത് ദിവസവും 40 തോളം സിഗരറ്റ് വലിച്ചിരുന്ന ഈ കൗമാരക്കാരനിപ്പോൾ രാജ്യത്ത് പുകവലിക്കെതിരെ ശബ്ദം ഉയർത്തുകയാണ്…….. ഇത് കേൾക്കുമ്പോൾ പലർക്കും വിശ്വസിക്കാനാകുന്നില്ലല്ലേ…. നോക്കാം ആർദിയുടെ ഇപ്പോഴത്തെ ജീവിതം..

സുമാത്രയിലെ ഒരു കുഗ്രാമത്തിലാണ് ആർദിയുടെ ജനനം. പതിനെട്ട് മാസം മാത്രം പ്രായമുള്ളപ്പോൾ അച്ഛനാണ് ആദ്യമായി അർദിക്ക് സിഗററ്റ് നൽകിയത്. കൗതുകത്തിൽ തുടങ്ങിയ ആ ശീലം വളരെ ദോഷമായി ബാധിക്കുകയും അവന് സിഗിരറ്റ് ഇല്ലാതെ പറ്റാത്ത അവസ്ഥയിലെത്തുകയുമായിരുന്നു. മാർക്കറ്റിൽ പച്ചക്കറി വിൽപ്പനയായിരുന്നു ആർദിയുടെ അമ്മയുടെ തൊഴിൽ. മാർക്കറ്റിൽ പോകുമ്പോൾ കുഞ്ഞ് അൽദിയെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. അവിടെയുള്ള ആളുകളാണ് പുക വലിക്കാൻ കുഞ്ഞിനെ പഠിപ്പിച്ചത്. അവിടെ നിന്ന് അവന് സിഗരറ്റും ധാരാളം ലഭിച്ചു. സിഗരറ്റ് കിട്ടാഞ്ഞാൽ കലി തുള്ളുന്ന സ്വഭാവമായിരുന്നു, തല ചുമരിലിട്ട് ഇടിക്കും. സ്വയം മുറിവുകൾ ഏൽപ്പിക്കും. ആർദിയുടെ വാശിയിൽ തോൽക്കുന്ന മാതാപിതാക്കൾ അവന് സിഗരറ്റ് നൽകുകയായിരുന്നു.

അർദിയുടെ സിഗററ്റ് വലി പ്രശസ്തമായതോടെ സന്നദ്ധസംഘനകളും സർക്കാരും അന്വേഷിച്ചെത്തി. റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റാനാണ് സർക്കാർ നിർദ്ദേശം നൽകിയത്. ആസ്വദിച്ച് പുകവലിച്ച് നിൽക്കുന്ന സ്വന്തം ഫോട്ടോ കണ്ടാൽ ഇപ്പോൾ അവനുപോലും വിശ്വസിക്കാനാവുന്നില്ല. തന്റെ കൊച്ചുവണ്ടിയിൽ ഇരുന്ന് പുകവലിച്ചുകൊണ്ടിരിക്കുന്ന ആ ഇന്തോനേഷ്യക്കാരൻ പയ്യൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് അർദിയെ ഈ അവസ്ഥയിൽ ആക്കിയെടുത്തത്. സിഗററ്റ് നൽകിയില്ലെങ്കിൽ വാശിപിടിച്ച് ബഹളം വച്ച് നടന്ന തങ്ങളുടെ മകനാണ് ഇതെന്ന് മാതാപിതാക്കൾക്കും വിശ്വസിക്കാനാവുന്നില്ല. സിഗരറ്റുവലിയും അമിതമായ തീറ്റയും അർദിയെ പൊണ്ണത്തടിയനാക്കിയിരുന്നു. ഇപ്പോഴിതാ പുതിയ രൂപത്തിലുള്ള അർദിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. മെലിഞ്ഞ് സുന്ദരനായിരിക്കുന്നു അർദി. പുകവലി ഉപേക്ഷിക്കാനുള്ള ആ തീരുമാനം എന്നെ സംബന്ധിച്ച് വളരെ കഠിനം തന്നെയായിരുന്നുവെന്നാണ് ആർദി പറയുന്നത്.

ഒരിക്കലും മകനെ പഴയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ലെന്നു പറഞ്ഞു വിലപിച്ച, സിഗരറ്റിനു വേണ്ടി വാശി പിടിക്കുന്ന, അക്രമം കാണിക്കുന്ന മകനു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന ഒരമ്മയായിരുന്നു ആർഡിയുടേത്. അന്നവർ അവരെ തന്നെ ശപിച്ചു. എന്നാൽ ഇന്ന് ആ അമ്മ മകനെ തന്നോടൊപ്പം ചേർത്തു പിടിച്ച് അഭിമാനിക്കുകയാണ്. ഇൻഡോനേഷ്യയിൽ ഏതാണ്ട് 267000 കുട്ടികൾ ഇപ്പോഴും പുകയില ഉൽപ്പന്നങ്ങൾക്ക് അടിമകളാണെന്നാണ് കണക്കുകൾ പറയുന്നത്. പുക വലിക്കുന്ന ശീലമുള്ള മറ്റു കുട്ടികളെ അതിൽ നിന്നു മോചിതരാക്കാനുള്ള യജ്ഞത്തിലാണ് ഇപ്പോൾ അൽദി.

Tags: Viral Videosmokingworkers in viral videoviral kid
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies