ഷൂസുകളിലും , മഗ്ഗുകളിലും ദേശീയ പതാക ; ആമസോണിനെതിരെ അമിത് ഷായ്ക്ക് പരാതി , കേസ് രജിസ്റ്റർ ചെയ്ത് രണ്ട് സംസ്ഥാനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷൂസുകളിലും , മഗ്ഗുകളിലും ദേശീയ പതാക ; ആമസോണിനെതിരെ അമിത് ഷായ്‌ക്ക് പരാതി , കേസ് രജിസ്റ്റർ ചെയ്ത് രണ്ട് സംസ്ഥാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഷൂസുകളിലും , മഗ്ഗുകളിലും , ടീ ഷർട്ടുകളിലും ദേശീയ ചിഹ്നങ്ങൾ പതിപ്പിച്ച ആമസോണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് . വിഷയത്തിൽ കമ്പനിക്ക് നോട്ടീസ് അയച്ചതായി ഭോപ്പാൽ പോലീസ് കമ്മീഷണർ മക്രന്ദ് ദ്യൂസ്കർ പറഞ്ഞു.

കമ്പനിക്കും ഉദ്യോഗസ്ഥർക്കും എതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര പോലീസിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി . “ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ നമ്മുടെ ദേശീയ പതാക ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദേശീയ പതാക പോലും ഷൂസിൽ ഉപയോഗിച്ചത് അസഹനീയമാണ് “ – നരോത്തം മിശ്ര പറഞ്ഞു.

ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച ആമസോണിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിരുന്നു .

ഇന്ത്യയുടെ ഫ്‌ളാഗ് കോഡ് പ്രകാരം, ഉപയോഗത്തിന് ശേഷം വലിച്ചെറിയാവുന്ന ഏതെങ്കിലും ഉൽപ്പന്നത്തിൽ ദേശീയ പതാക അച്ചടിക്കാൻ ആർക്കും അവകാശമില്ല. വിഷയത്തിൽ കമ്പനിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണം . ആമസോൺ ഇത്തരമൊരു കാര്യം ചെയ്യുന്നത് ഇതാദ്യമല്ലെന്നും സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറയുന്നു . “ഏകദേശം മൂന്ന് വർഷം മുമ്പ്, ആമസോൺ സമാനമായ രീതികളിൽ ഏർപ്പെട്ടിരുന്നു. ആ സമയത്ത്, അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്ത് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഡ് ചേംബർ ഓഫ് കൊമേഴ്‌സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആമസോണിനെതിരെ ഛത്തീസ്ഗഡ് പോലീസും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആമസോൺ ദേശീയ പതാക അച്ചടിച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി ഛത്തീസ്ഗഡ് ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ അമർ പർവാനിയും പരാതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ആമസോണിലെ ഉദ്യോഗസ്ഥരെ റായ്പൂർ പോലീസ് ചോദ്യം ചെയ്‌തേക്കും.

അതേ സമയം ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങൾ ഉപയോഗിച്ച ആമസോണിനെ ബഹിഷ്കരിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട് .

 

Tags: Amith shaamazone
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies