കൊല്ലം: പരവൂരിൽ വിനോദ സഞ്ചാരികളെ ആക്രമിക്കാൻ ശ്രമം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പരവൂരിലെ കയാക്കിങ്ങ് പരിശീലനത്തിന് എത്തിയ റഷ്യൻ സ്വദേശികൾക്കാണ് ദുരനുഭവമുണ്ടായത്.
പരവൂർ കായലിൽ പരിശീലനം നടത്തുന്നതിനിടയിൽ മദ്യപിച്ച് എത്തിയ സംഘം വിദേശികൾ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്യതുവെന്നാണ് പരാതി. റഷ്യൻ വിനോദസഞ്ചാരികൾ അടങ്ങുന്ന നാലംഗ സംഘമാണ് കയാക്കിങ്ങ് പരിശീലനത്തിനായി പ്രദേശത്ത് ഉണ്ടായിരുന്നത്.
ഒപ്പം ഉണ്ടായിരുന്ന ഗൈഡിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വിനോദസഞ്ചാരികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഉടൻ വിനോദസഞ്ചാരികൾ പരവൂർ പോലീസിന് പരാതി നൽകുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.പ്രതികൾക്കായി അന്വേഷണം തുടങ്ങി.
Comments