മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴേക്കോട് ആംബുലൻസിൽ വൻ തോതിൽ കഞ്ചാവ് കടത്ത്.50 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി ഹനീഫ മലപ്പുറം പട്ടിപറമ്പ് സ്വദേശി പുത്തൻപീടിയയിൽ ഉസ്മാൻ എന്നിവരാണ് പിടിയിലായത്.
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. ആംബുലൻസിൽ പരിശോധന കുറവെന്നതിന്റെ മറവിൽ നിരന്തരം ഈ രീതിയിൽ കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി.
Comments