തിരുവനന്തപുരം; മുഖ്യമന്ത്രി ഉടൻ കേരളത്തിൽ തിരിച്ചെത്തി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ അദ്ദേഹം യുഎഇയിൽ ഒൻപത് ദിവസം കഴിയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
സിപിഐ മന്ത്രിമർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.ലോകായുക്തയുമായി ബന്ധപ്പട്ട വിഷയത്തിൽ നടത്തിയ പത്ര സമ്മേളനത്തിനിടെയ്ക്കാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെയും സിപിഐ മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനമുയർത്തിയത്.
ലോകായുക്ത ഓർഡിനൻസ് മന്ത്രിസഭയിൽ പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ മിണ്ടിയില്ല. സംസ്ഥാനത്ത് മന്ത്രിമാർ ഇല്ലല്ലോ മുഖ്യമന്ത്രി മാത്രമല്ലേയുള്ളൂവെന്നും ചെന്നിത്തല പരിഹസിച്ചു.
Comments