പൂനെ: യുവാവിനെ തട്ടികൊണ്ട് പോയ കേസിൽ ഒരു പോലീസുകാരനുൾപ്പടെ എട്ടുപേർ പിടിയിൽ. യുവാവിൽ നിന്ന് 300 കോടിയുടെ ബിറ്റ്കോയിൻ തട്ടിയെടുക്കാനാണ് തട്ടികൊണ്ട് പോയത്. പൂനെയിലെ പിപിരി ചിഞ്ച്വാദിലാണ് സംഭവം.
പൂനെ സൈബർ ക്രൈം സെല്ലിൽ ജോലി ചെയ്യുന്ന ദിലീപ് തുക്കാറാം ഖണ്ഡാരെ എന്ന പോലീസുകാരന് ഓഹരി ഇടപാടുകാരനായ വിനയ് നായിക്കിന്റെ പക്കൽ 300 കോടിയോളം വിലമതിക്കുന്ന ബിറ്റ്കോയിൻ ഉണ്ടെന്ന് വിവരം ലഭിച്ചു. ഇത് തട്ടിയെടുക്കാനായി മറ്റ് പ്രതികളോടൊപ്പം ചേർന്ന് ഓഹരി ഇടപാടുകാരനെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആനന്ദ് ബോയിറ്റ് വ്യക്തമാക്കി.
ഈ കഴിഞ്ഞ ജനുവരി 14 നാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് പോലീസിൽ കേസ് നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവാവിനെ ഉപേക്ഷിച്ച് കടന്ന് കളയാനായിരുന്നു സംഘത്തിന്റെ ശ്രമം.
Comments