തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്താൻ തീരുമാനിച്ച കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാവില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
ഉദ്യോഗസ്ഥർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിന് തടസമാകാത്ത വിധത്തിൽ ക്രമീകരണങ്ങൾ സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷ സമയം, പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ഇ-അഡ്മിറ്റ് കാർഡ്, ഹാൾ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്/കോളേജ് തിരിച്ചറിയൽ രേഖ എന്നിവ ഈ ആവശ്യത്തിന് മാത്രമായി യാത്രാ രേഖയായി കണക്കാക്കണമെന്നും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments