ന്യൂഡൽഹി : ആൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനും ലോക്സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസിയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ .ഒവൈസിയുടെ കാറിന് നേരെ കഴിഞ്ഞ ദിവസം വെടിവയ്പ്പ് ഉണ്ടായതായി പരാതി ഉയർന്നിരുന്നു . അതിനു പിന്നാലെയാണ് സുരക്ഷ ഏർപ്പെടുത്താനുള്ള തീരുമാനം .
സിആർപിഎഫ് നിയന്ത്രിക്കുന്ന വിഐപി-ലെവൽ സുരക്ഷയാണ് ഒവൈസിയ്ക്കും നൽകിയിരിക്കുന്നതെന്നാണ് സൂചന . കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ടോൾ പ്ലാസയിൽ വച്ച് ഒവൈസിയുടെ കാറിനു നേരെ വെടിവയ്പ്പുണ്ടായെന്നാണ് പരാതി . വ്യാഴാഴ്ച വൈകുന്നേരം മീററ്റ് ജില്ലയിലെ കിത്തോർ നിയമസഭാ മണ്ഡലത്തിൽ തന്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി വീടുവീടാന്തരം കയറി പ്രചാരണം നടത്തിയ ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ ആക്രമിക്കപ്പെട്ടെന്നാണ് ഒവൈസി പറയുന്നത് .
കാറിൽ ഒന്നിലധികം ബുള്ളറ്റുകൾ പതിച്ചെന്നും ഒവൈസി പറഞ്ഞിരുന്നു. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കുകളില്ല. വെടിവെച്ചവരിൽ ഒരാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.
Comments