ഇന്ത്യൻ കൗമാരപ്പടയുടെ അധ്വാനത്തിന് വിലയിടാനാവില്ല; ഇത് ചെറിയൊരു പ്രോത്സാഹനം മാത്രം; അണ്ടർ-19 ക്രിക്കറ്റ് ടീമിന് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ കൗമാരപ്പടയുടെ അധ്വാനത്തിന് വിലയിടാനാവില്ല; ഇത് ചെറിയൊരു പ്രോത്സാഹനം മാത്രം; അണ്ടർ-19 ക്രിക്കറ്റ് ടീമിന് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 02:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിന്റെ സുവർണതാളുകളിലേയ്‌ക്ക് കടന്നുകയറിയ ഇന്ത്യയുടെ മറ്റൊരു യുവനിരയ്‌ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യയുടെ കൗമാരപ്പട അഞ്ചാം കിരീടത്തിൽ മുത്തമിട്ടത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ടീമിന് അഭിനന്ദനങ്ങൾ നേർന്നു. ട്വിറ്ററിലൂടെയാണ് ഗാംഗുലി അഭിനന്ദനങ്ങൾ നേർന്നത്. കൂടാതെ, ബിസിസിഐ സെക്രട്ടറി ജയ് ഷായും ടീമിനെ അഭിനന്ദിച്ചു.

‘ഇത്രയും മനോഹരമായ രീതിയിൽ ഇന്ത്യ ലോകകപ്പ് നേടിയതിൽ ടീമിനെയും സപ്പോർട്ടിങ് സ്റ്റാഫിനെയും സെലക്ടർമാരെയും അഭിനന്ദിക്കുന്നു. അവരുടെ അധ്വാനത്തിന് വിലയിടാനാവില്ലെങ്കിലും പ്രോത്സാഹനമെന്ന നിലയിലാണ് 40 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചത്’ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

‘ഇന്ത്യയ്‌ക്ക് ഇത് അഭിമാന നിമിഷമാണ്. അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ച എല്ലാ കളിക്കാർക്കും 40 ലക്ഷം രൂപ വീതവും, എല്ലാ സപ്പോർട്ടിങ് സ്റ്റാഫുകൾക്കും 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. ഏറെ അഭിമാനത്തോടെയാണ് ഞാൻ ഇക്കാര്യം അറിയിക്കുന്നത്’ ജയ് ഷാ ട്വീറ്റ് ചെയ്തു.

പൃഥ്വി ഷായ്‌ക്ക് ശേഷം ഇന്ത്യയെ അണ്ടർ-19 ലോകകപ്പ് കിരീടം ചൂടിപ്പിക്കുന്ന നായകനായി മാറിയിരിക്കുകയാണ് യഷ് ധൂൽ. 2020ൽ ബംഗ്ലാദേശിനോട് പൊരുതി തോൽക്കേണ്ടി വന്നതിന്റെ ക്ഷീണം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യ മാറ്റിയിരിക്കുകയാണ്. ടോസ് നേടി പ്രതീക്ഷയോടെ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യൻ ബൗളർമാർ അമ്പേ പരാജയപ്പെടുത്തുകയായിരുന്നു. രാജ് ബവ 9.5 ഓവറിൽ 31 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 9 ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് രവി കുമാർ നേടിയത്. കൗശൽ താംബെ ഒരു വിക്കറ്റും സ്വന്തമാക്കി. ഷെയ്ഖ് റഷീദ് (50), നിഷാന്ത് സിന്ധു (50) നോട്ട്ഔട്ട് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

Tags: sourav gangulyravi kumarJay ShahYash Dhull
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies