ഇന്ത്യ ഞങ്ങളുടെ രണ്ടാമത്തെ വീട്; ഹ്യുണ്ടായ് പാകിസ്താന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു; പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ഞങ്ങളുടെ രണ്ടാമത്തെ വീട്; ഹ്യുണ്ടായ് പാകിസ്താന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു; പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 08:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പാകിസ്താന്‍ കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹ്യുണ്ടായി പാകിസ്ഥാന്‍ ഇട്ട പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ. ഹ്യുണ്ടായ് പാകിസ്താന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പോസ്റ്റുകള്‍ പിന്നീട് നീക്കം ചെയ്‌തെങ്കിലും ഹ്യുണ്ടായിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. #ബോയ്‌കോട്ട്ഹ്യുണ്ടായ് ട്വിറ്ററിലും ട്രെന്‍ഡിങ് ആയി. കമ്പനിയുടെ സമൂഹമാദ്ധ്യത്തിലെ പോസ്റ്റ് സംബന്ധിച്ച് നിരവധി പേര്‍ ഇവരുമായി ബന്ധപ്പെടുകയും ചെയ്തു. ഇതോടെയാണ് ഹ്യുണ്ടായ് ഇന്ത്യ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ദേശീയതയെ ബഹുമാനിച്ച് ശക്തമായ ധാര്‍മ്മികതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. ‘ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയ്‌ക്ക് ഈ മഹത്തായ രാജ്യത്തോടുള്ള പ്രതിബദ്ധതയേയും സേവനത്തേയും വ്രണപ്പെടുത്തുന്നതായിരുന്നു സമൂഹമാദ്ധ്യമത്തിലെ ആ പോസ്റ്റ്. ഇന്ത്യ ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ വീടാണ്. അസഹിഷ്ണുത ഉണ്ടാക്കുന്ന പ്രസ്താവനകളോട് യാതൊരു രീതിയിലും ഒത്തുതീര്‍പ്പ് ഉണ്ടായിരിക്കുന്നതല്ല. ഇത്തരം കാഴ്ചപ്പാടുകളെ ശക്തമായി അപലപിക്കുന്നു. ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും, രാജ്യത്തെ ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും’ ഹ്യുണ്ടായ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

Official Statement from Hyundai Motor India Ltd.#Hyundai #HyundaiIndia pic.twitter.com/dDsdFXbaOd

— Hyundai India (@HyundaiIndia) February 6, 2022

കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഹ്യുണ്ടായ് പാകിസ്താൻ വിവാദമായ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടത്. ‘ കശ്മീർ സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം” എന്നായിരുന്നു പോസ്റ്റ്. രാജ്യത്ത് മാരുതി കഴിഞ്ഞാൽ ഏറ്റവുമധികം കാറുകൾ വിൽക്കുന്ന കമ്പനിയാണ് ഹ്യുണ്ടായിയുടേത്.

Tags: Hyundai India
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies