കൊൽക്കത്തയിൽ ഒരു എയർപോർട്ടുകൂടി പണിയാൻ കേന്ദ്രം ഫണ്ട് അനുവദിച്ചു: മമതാ ബാനർജി സ്ഥലം വിട്ടുതരുന്നില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്തയിൽ ഒരു എയർപോർട്ടുകൂടി പണിയാൻ കേന്ദ്രം ഫണ്ട് അനുവദിച്ചു: മമതാ ബാനർജി സ്ഥലം വിട്ടുതരുന്നില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 10:50 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമതാ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംസ്ഥാനത്ത് വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് അനുമതി നൽകുന്നത് ബംഗാൾ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്നായിരുന്നു സിന്ധ്യയുടെ വിമർശനം. കൊൽക്കത്തയിൽ മറ്റൊരു വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി നാളിതുവരെയായിട്ടും സ്ഥലം അനുവദിക്കാൻ മമതാ സർക്കാരിനായില്ലെന്നും സിന്ധ്യ വിമർശിച്ചു.

‘സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ഒറ്റക്കെട്ടായുള്ള പരിശ്രമത്തിലൂടെ മാത്രമേ ഒരു നാട്ടിൽ വികസം കൊണ്ടുവരാൻ സാധിക്കൂ. എന്നാൽ ഇവിടെ കേന്ദ്ര സർക്കാർ എല്ലാ പിന്തുണ നൽകിയിട്ടും അതിനോടെല്ലാം മുഖം തിരിക്കുകയാണ് മമതാ സർക്കാർ. പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളം അതിന്റെ പരമാവധി ശേഷിയിൽ എത്തിയിരിക്കുന്നു. അന്നുമുതൽ ആറുമാസക്കാലമായി സംസ്ഥാനത്ത് രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ഞാൻ ആവശ്യപ്പെടുകയാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല’ എന്ന് സിന്ധ്യ പറഞ്ഞു.

ബംഗാളിന്റെ വികസനത്തിനായി വ്യോമയാന വകുപ്പിന് ധാരാളം പദ്ധതികളാണുള്ളത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് അനുമതി നൽകുകയോ, ചർച്ചയ്‌ക്ക് തയ്യാറാകുകയോ ചെയ്തിട്ടില്ല. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ ഒരു നാടിന്റെ വികസനത്തിനെതിരെ കണ്ണടയ്‌ക്കുന്ന നിലപാടാണ് മമതാ സർക്കാർ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.

നിലവിലെ വിമാനത്താവളത്തിന്റെ വികസനത്തിനായി 700 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. 300 കോടി രൂപ ചെലവിൽ പുതിയ ടെക്നിക്കൽ ബ്ലോക്ക് കം കൺട്രോൾ ടവർ പ്രവർത്തനക്ഷമമാക്കും, 265 കോടി രൂപയ്‌ക്ക് പുതിയ ടാക്‌സിവേ നിർമ്മിക്കും. മെട്രോയെ എയർപോർട്ട് ടെർമിനൽ കെട്ടിടവുമായി ബന്ധിപ്പിക്കുന്നതിന് 110 കോടിയാണ് നിക്ഷേപിക്കുന്നതെന്നും സിന്ധ്യ അറിയിച്ചു.

Tags: jyotiraditya scindiaMamata Banerjee
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies