വയനാട് : മാനന്തവാടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. തോൽപ്പെട്ടി ചെക്പോസ്റ്റിലായിരുന്നു സംഭവം. ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് പിടികൂടിയത്.
മൈസൂരുവിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. തോൽപ്പെട്ടി ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടുകയായിരുന്നു. സംഭവത്തിൽ തൃശ്ശൂർ സ്വദേശി അനുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു അനുലാലിന്റെ മറുപടി. ഇതോടെയാണ് സ്വർണക്കടത്തായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായത്. തുടർ നടപടികൾക്കായി അനുലാലിനെ ജിഎസ്ടി വകുപ്പിന് കൈമാറി.
Comments