അമരാവതി:രാജ്യത്ത് വൻ കഞ്ചാവ് വേട്ട. 1400 കിലോ കഞ്ചാവ് പിടികൂടി. വിപണിയിൽ 40 ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ കഞ്ചാവ്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ആന്ധ്രാ പോലീസാണ് കഞ്ചാവ് കടത്തു സംഘത്തെ പിടികൂടിയത്.
ലോറിയിൽ വിശാഖപട്ടണത്തു നിന്ന് മദ്ധ്യപ്രദേശിലേയ്ക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനിടയിലാണ് ആന്ധ്രാ പോലീസിന്റെ വലയിലായത്. കേസുമായി ബന്ധപ്പെട്ട് ഒരു ലോറിയും കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്തികൊണ്ട് പോകാൻ ഉപയോഗിച്ച ലോറിയ്ക്ക് പൈലറ്റ് വാഹനമായിട്ട് ഉപയോഗിച്ച കാറാണ് പിടിച്ചെടുത്തതെന്ന് ആന്ധ്രാ പോലീസ് വ്യക്തമാക്കി.
പ്രതികളുടെ കുറ്റകൃത്യത്തിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഇനിയും മൂന്ന് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Comments