ബംഗളൂരു : ഹിജാബിന്റെ പേരിലുള്ള അക്രമങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തി കർഉഡുപ്പി ജില്ലാ ഭരണകൂടം. മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുടെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉഡുപ്പി ജില്ലാ ഭരണകൂടം ഉത്തരവും പുറപ്പെടുവിച്ചു.
ശനിയാഴ്ചവരെയാണ് സ്കൂളുകളുടെ പരിസരങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നാളെ രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽവരും. സ്കൂളിൽ പരിസരങ്ങളിൽ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്കൂൾ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ഉഡുപ്പി എസ്പി ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിരോധനാജ്ഞ ഏർപ്പെടുത്തിയതോടെ സ്കൂളുകളുടെ 200 മീറ്റർ പരിസരത്ത് കൂട്ടം ചേരുന്നതിന് വിലക്കുണ്ട്.
സംസ്ഥാനത്ത് ഹിജാബിന്റെ പേരിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർണാടക സർക്കാരും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ കോളേജുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചവരെയാണ് കോളേജുകൾ അടച്ചിടുക. കോളേജുകൾക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല.
Comments