കൊച്ചി : നാവ്യനായരുടെ തിരിച്ചുവരവിൽ ഒരുങ്ങുന്ന’ഒരുത്തി’യിൽ ആദിത്യൻ നവ്യയുടെ മകനായി വേഷമിടും.അപ്പു എന്നായിരിക്കും ഒരുത്തിയിൽ ആദിത്യൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്.
രണ്ട് വർഷം മുൻപ്,മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തനറെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥർക്കും,പോലീസുകാർക്കും മുന്നിൽ വിലപിക്കുന്ന പത്ത് വയസ്സുകാരൻ ആദിത്യന്റെ ചിത്രം,മാദ്ധ്യമ വാർത്തകളിലൂടെ കേരളത്തിന്റെ നൊമ്പരമായി മാറിയിരുന്നു.2019 ഒക്ടോബറിലായിരുന്നു കുന്നം കുളത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ആദിത്യന്റെ വീട് ജപ്തി ചെയ്യപ്പെട്ടത്.
ഫേസ് ബുക്ക് പോസ്റ്റ് വഴി നവ്യാ നായർ തന്നെയാണ് ആദിത്യൻ,ഒരുത്തിയിൽ തനറെ മകൻ ആയി അഭിനയിക്കുന്നുവെന്ന വിവരം പങ്കു വെച്ചത്.ക്യാമറക്കു മുമ്പിൽ ആദിത്യൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നുവെന്നും,വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തിയെന്നും നടി അഭിപ്രായപ്പെട്ടു.
നീണ്ട ഇടവേളക്ക് ശേഷമാണ് നവ്യ നായരുടെ സിനിമാ ലോകത്തേക്കുള്ള തിരിച്ചു വരവ്.
നവ്യ നായര്‍ക്കൊപ്പം വിനായകന്‍,സന്തോഷ് കീഴാറ്റൂര്‍,തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.















