തൃശ്ശൂർ : പാമ്പൂരിൽ തീവണ്ടിയ്ക്ക് നേരെ കല്ലേറ്. രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആറ് മണിയോടെയായിരുന്നു സംഭവം.
തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയാണ് കല്ലേറുണ്ടായത്. ആർക്കും പരിക്കില്ല. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീവണ്ടിയുടെ ചില്ലുകൾ കല്ലേറിൽ തകർന്നു. രാജധാനി എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.
Comments