മകം തൊഴാൻ എത്തി നയൻതാരയും വിഗ്നേഷ് ശിവനും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകം തൊഴാൻ എത്തി നയൻതാരയും വിഗ്നേഷ് ശിവനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 02:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം എഴുന്നൂറ് പേർക്കാണ് ദർശനം. സിനിമ താരങ്ങളായ പാർവതിയും നയൻതാരയും മകം തൊഴാൻ ക്ഷേത്രത്തിലെത്തി. വിഗ്നേഷ് ശിവനൊപ്പമാണ് നയൻതാര മകം ദർശനത്തിനെത്തിയത്. സാധാരണ ഭക്തരെ പോലെ തന്നെ ക്യൂ നിന്നാണ് നയൻതാരയും വിഗ്നേഷും ദർശനം നടത്തിയത്.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാൻ എത്തിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്. മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദർശനമുണ്ടാകുക.

സർവാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയന്നൊണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തിയ ദേവിയെ തൊഴാൻ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തർ ഒഴുകിയെത്തും.

കുംഭ മാസത്തിലെ മകം നാളിലാണ് ചോറ്റാനിക്കര മകം. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊച്ചിൻ ദേവസ്വം ബോർഡും, ക്ഷേത്ര ഉപദേശക സമിതിയും ഏർപ്പെടുത്തിയിട്ടുള്ളത്. ദേവസ്വത്തിന് പുറമെ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തൽ ഒരുക്കിയിട്ടുണ്ട്.

Tags: Chottanikkara Devi TemplenayantharaCHOTTANIKKARA MAKAMVIGNESH SIVAN
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies