തൊഴിലുറപ്പ് തൊഴിലാളികളെയും സർക്കാർ വഞ്ചിച്ചു; വീഴ്ച മറച്ചു വയ്ക്കാൻ പതിവ് പോലെ സിപിഎം ജാതിക്കാർഡ് പുറത്തെടുത്തു; തൊഴിലുറപ്പ് കൂലി വൈകുന്നതെന്തു കൊണ്ട് ?തെളിവുകളിതാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴിലുറപ്പ് തൊഴിലാളികളെയും സർക്കാർ വഞ്ചിച്ചു; വീഴ്ച മറച്ചു വയ്‌ക്കാൻ പതിവ് പോലെ സിപിഎം ജാതിക്കാർഡ് പുറത്തെടുത്തു; തൊഴിലുറപ്പ് കൂലി വൈകുന്നതെന്തു കൊണ്ട് ?തെളിവുകളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 01:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : തൊഴിലുറപ്പ് തൊഴിലാളികളോട് സംസ്ഥാന സർക്കാരും, സിപിഎമ്മും കാണിക്കുന്ന വഞ്ചനയുടെ രേഖകൾ പുറത്ത് . തൊഴിലുറപ്പ് കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രൊപ്പൊസൽ നൽകുന്നതിൽ വീഴ്ച വരുത്തിയതാണ് തൊഴിലുറപ്പ് കൂലി വൈകാൻ കാരണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനും, ബിജെപി മുൻ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയുമായ പി രാജീവിന് നൽകിയ വിവരാവകാശ രേഖയിൽ ആണ് കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .

ഓരോ സംസ്ഥാനവും നൽകുന്ന പ്രൊപ്പോസൽ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് കൂലി വിതരണം നടത്തുന്നത് .കേരള സർക്കാർ പ്രൊപ്പൊസൽ നൽകാത്തതു കൊണ്ടാണ് സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിലുറപ്പ് കൂലി കുടിശ്ശിക സംഭവിച്ചിട്ടുള്ളതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. പ്രൊപ്പോസൽ കാലാവധി അവസാനിക്കാറായാൽ അത് പുതുക്കാനായി സംസ്ഥാനങ്ങൾ അപേക്ഷ സമർപ്പിക്കണം.എന്നാൽ ഇത് പുതുക്കി നൽകുന്നതിൽ കേരള സർക്കാർ വീഴ്ച വരുത്തുകയായിരുന്നു.

രാജ്യത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകുന്നത് പട്ടികജാതി,പട്ടികവർഗ്ഗം,മറ്റുള്ളവർ എന്ന മൂന്ന് വിഭാഗം അനുസരിച്ചാണ്. ഭരണ ഘടനാ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക പരിഗണന. മൂന്ന് വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് കൂലി വിതരണം ചെയ്യുന്നത്. അതത് സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രൊപ്പൊസൽ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ തൊഴിലുറപ്പ് കൂലി വിതരണം ചെയ്യുന്നത് .കേരള സർക്കാർ പ്രൊപ്പൊസൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് പുതുക്കിയ പ്രൊപോസൽ നൽകാത്തതു കൊണ്ട് സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിലുറപ്പ് കൂലി കുടിശ്ശികയാവുകയായിരുന്നു .

അതെ സമയം ജാതീയമായ വേർതിരിവ് മൂലമാണ് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കൂലി വിതരണം ചെയ്യാത്തതെന്നാണ് സിപിഎം പ്രചാരണം. സംസ്ഥാന സർക്കാരിന്റെ വീഴ്ച മനപ്പൂർവം മറച്ചു വെച്ച് കൊണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികളെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം .കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നുവെന്നും, ജാതീയമായ വേർതിരിവ് നടത്തുന്നുവെന്നും ആരോപിച്ച് സിപി എം സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട് . വാസ്തവം മറച്ച് വെച്ച് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് ഇത്തരത്തിൽ സമരവും , പ്രതിഷേധവും നടക്കുന്നത് .

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനുള്ള സി പി എം ശ്രമം ആണ് വിവരാവകാശ രേഖയിലൂടെ പൊളിയുന്നത് .

പി രാജീവിന്റെ  ഫേസ് ബുക്ക് പോസ്റ്റ്:

https://www.facebook.com/rajeevkeralassery.p/posts/4818324214928341

 

 

Tags: p rajeevRTA
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies