രഞ്ജി അരങ്ങേറ്റത്തിൽ ഇരു ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടി യഷ് ദുൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി അരങ്ങേറ്റത്തിൽ ഇരു ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടി യഷ് ദുൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 07:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ഡൽഹിയ്‌ക്ക് വേണ്ടി ഇരു ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ യാഷ് ദുലിന്റെ പ്രകടനം ചരിത്രത്തിൽ ഇടംപിടിച്ചു. മികച്ച ഫോം തുടരുന്ന ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ രഞ്ജി അരങ്ങേറ്റ മത്സരവും അവിസ്മരണീയമാക്കി. ഗുവാഹത്തിയിൽ നടക്കുന്ന തമിഴ്‌നാടിനെതിരായ മത്സരത്തിൽ നാലാം ദിനത്തിലാണ് ദുലിന്റെ ചരിത്ര ഇന്ന്ങ്‌സിന് സാക്ഷ്യം വഹിച്ചത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ മൂന്നാമത്തെ ബാറ്ററാണ് അരങ്ങേറ്റത്തിൽ ഇരു ഇന്നിങ്‌സുകളിൽ സെഞ്ച്വറി തികയ്‌ക്കുന്നത്.

1952/53ൽ ഗുജറാത്തിനായി നാരി കോൺട്രാക്ടർ (152, 102*), 2012/13ൽ മഹാരാഷ്‌ട്രയ്‌ക്കുവേണ്ടി വിരാഗ് അവതേ (126, 112) എന്നിവരാണ് ദുലിന് മുമ്പേ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രഞ്ജി താരമാണ് 19കാരനായ ഈ ഡൽഹിക്കാരൻ. ആദ്യ ദിനം ഒന്നാം ഇന്നിംഗ്സിൽ 113(150) റൺസ് നേടിയ ദുൽ 18 ബൗണ്ടറിയും അടിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ദുൽ പുറത്താവാതെ 103(200) റൺസുമായി ക്രീസിലുണ്ട്. ദുലിനൊപ്പം ടീം ക്യാപ്റ്റൻ ധ്രുവ് ഷോറി(107) മറുവശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രണ്ട് ഓപ്പണർമാരുടെയും സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിൽ ഡൽഹി വിക്കറ്റ് നഷ്ടം കൂടാതെ 224 എന്ന ശക്തമായ നിലയിലാണ്.

𝙒𝙝𝙖𝙩 𝘼 𝙈𝙤𝙢𝙚𝙣𝙩! 👌 👌

💯 on Ranji Trophy debut! 👏 👏

This has been a fantastic batting performance from Yash Dhull in his maiden First Class game. 👍 👍 @Paytm | #RanjiTrophy | #DELvTN | @YashDhull2002

Follow the match ▶️ https://t.co/ZIohzqOWKi pic.twitter.com/uaukVSHgUq

— BCCI Domestic (@BCCIdomestic) February 17, 2022

ആദ്യ ഇന്നിങ്‌സിൽ തമിഴ്നാട് പേസർ മലയാളിയായ സന്ദീപ് വാര്യരുടെ പ്രകടനത്തിന്റെ കരുത്തിൽ 3 ഓവറിൽ ഏഴ് റൺസെടുക്കുന്നതിനിടെ ഡൽഹിക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ ഡൽഹിക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ദുല്ലിന്റെ മികച്ച ബാറ്റിങ് ടീമിനെ കരകയറ്റി. മൂന്നാം വിക്കറ്റിൽ നിതീഷ് റാണയ്‌ക്കൊപ്പം 60 റൺസ് കൂട്ടിച്ചേർത്തു.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച ദുൽ ഭാവിവാഗ്ദാനമായാണ് കരുതപ്പെടുന്നത്. വെസ്റ്റ് ഇൻഡീസിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഐപിഎൽ 2022 ലേലത്തിൽ 50 ലക്ഷം രൂപയ്‌ക്ക് ഡൽഹി ക്യാപ്പിറ്റൽസ് ആണ് ദുല്ലിനെ സ്വന്തമാക്കിയത്. ലേലത്തിൽ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദുല്ലിനെ വലിയ തുകയ്‌ക്ക് ടീമുകൾ കരസ്ഥമാക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച ഡിമാന്റ് ഉണ്ടായില്ല. പഞ്ചാബ് കിംഗ്സ് പ്രാഥമിക ലേലത്തിൽ നിന്ന് പിന്മാറിയതിനാൽ നാട്ടുകാരനായ കൗമാര താരത്തെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു.

ജൂനിയർ ലേകകപ്പിൽ ദുൽ നാല് ഇന്നിംഗ്സുകളിൽ നിന്നായി 76.33 എന്ന മികച്ച ശരാശരിയിൽ 229 റൺസ് നേടി. 85.44 സ്ട്രൈക്ക്‌റേറ്റിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അദ്ദേഹം കരസ്ഥമാക്കി. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ 11ാം സ്ഥാനത്തായാണ് ദുൽ ഫിനിഷ് ചെയ്തത്. ടൂർണമെന്റിനിടയിൽ ദുല്ലിന് കൊറോണ ബാധിച്ചില്ലായിരുന്നുവെങ്കിൽ, അണ്ടർ 19 ലോകകപ്പിൽ റൺ വേട്ടക്കാരിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുമായിരുന്നുവെന്നാണ് ക്രിക്കറ്റ് വിദഗ്ധർ കരുതുന്നത്.

”ഞാൻ ഇപ്പോൾ ഐപിഎൽ ലേലത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ ദുൽ പറഞ്ഞു. ഐപിഎൽ ഒരു വലിയ പ്ലാറ്റ്ഫോമാണ്, കൂടാതെ തങ്ങളുടെ കളിയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഐപിഎൽ സഹായിച്ചിട്ടുണ്ട്. ഏത് ടീമിന് വേണ്ടിയും കളിക്കാൻ ഞാൻ തയ്യാറാണെന്നും ഈ 19കാരനായ ബാറ്റർ വ്യക്തമാക്കി.

Tags: DelhiYash DhullRanji Trophy
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies