മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻ ഭാഷ താൻ; ഇന്ന് ലോക മാതൃഭാഷ ദിനം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻ ഭാഷ താൻ; ഇന്ന് ലോക മാതൃഭാഷ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 08:40 am IST
FacebookTwitterWhatsAppTelegram

ഒരു മനുഷ്യന്റെ ജീവിതത്തിൽ, മാതൃഭാഷയ്‌ക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളതെന്ന് മഹാകവി വള്ളത്തോളിന്റെ ‘എന്റെ ഭാഷ’ എന്ന കവിതയിലെ വരികളിൽ നിന്നും വ്യക്തമാണ്. അമ്മയുടെ മുഖത്തുനിന്നുതന്നെ നാം കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഉള്ളിൽ ആദ്യമായി തെളിയുന്നതും അവന്റെ മാതൃഭാഷയാണ്.

ഇന്ന് ലോകം മാതൃഭാഷ ദിനം ആചരിക്കുമ്പോൾ, നമ്മുടെ പെറ്റമ്മയായ, മലയാളത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അതിന്റെ ഉയർച്ചയ്‌ക്കായി നാം പ്രവർത്തനം ആരംഭിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ആളുകൾ മലയാള ഭാഷ മറന്ന് മറ്റ് ഭാഷകളെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുകയാണ്.

പല ഭാഷകളും, പല സംസ്‌കാരങ്ങളും ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. പക്ഷേ ഇവയൊരിക്കലും നമ്മുടെ പെറ്റമ്മയായ മലയാളത്തിന് പകരമാവില്ലെന്ന പച്ചയായ സത്യം ഓരോ മലയാളിയും മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം മാതൃഭാഷയെ നെഞ്ചോട് ചേർത്ത്, മാതൃഭാഷയ്‌ക്ക് അളവറ്റ സ്‌നേഹവും ബഹുമാനവും നൽകണം. ഇത് നമ്മുടെ സംസ്‌കാരം വളർത്തുകയും ഭാഷയുടെ പ്രാധാന്യം വളർത്തുകയും ചെയ്യുന്നു.

ഇന്ന് ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും സംസാര ഭാഷ മലയാളമാണ്. ലോകത്ത് മൂന്നര കോടിയിലധികമാളുകൾ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

1999 നവംബർ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. 2000ത്തിലെ യുഎൻ ജനറൽ അസംബ്ലിയിൽ ഇത് ശരിവെയ്‌ക്കുകയും ലോക മാതൃഭാഷാ ദിനം ലോകം ആചരിക്കുകയും ചെയ്തു.

ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്‌ക്കോയ്‌ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിന്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു.

ലോക മാതൃഭാഷ ദിനത്തിൽ വിദ്യാലയങ്ങളിൽ മാതൃഭാഷാ പ്രതിജ്ഞയെടുക്കുന്നുണ്ട്. മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും സാധ്യതകളും ഉൾക്കൊണ്ട് വളരാൻ കുട്ടികളെ ഈ പ്രതിജ്ഞ പ്രേരിപ്പിക്കുന്നു. ഇന്നത്തെ തലമുറ മാതൃഭാഷയെ മറക്കാതിരിക്കാൻ, മാതൃഭാഷയെ സ്‌നേഹിക്കാൻ ആരംഭിക്കണം. അങ്ങനെ ഭാഷാസ്‌നേഹത്തിലും, അഭിമാനത്തിലുമൂന്നിയ ഒരു സംസ്‌കാരം ഓരോ മലയാളിയും ചേർന്ന് വികസിപ്പിച്ചെടുക്കണം.

Tags: unescoInternational Mother Language Day
ShareTweetSendShare

More News from this section

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies