അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനക്കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെ ഗുജറാത്ത് ബിജെപി സംസ്ഥാനഘടകം ട്വിറ്ററില്‍ പങ്കുവച്ച പ്രതീകാത്മക ചിത്രം നീക്കം ചെയ്ത് ട്വിറ്റര്‍. കുറ്റവാളികളെ ഒരു കയറില്‍ ഒരുമിച്ച് തൂക്കിലേറ്റുന്ന പ്രതീകാത്മക ചിത്രം ആയിരുന്നു ബിജെപി ഘടകം വിധിക്ക് പിന്നാലെ ട്വിറ്ററില്‍ പങ്കുവച്ചത്. കേസിലെ 49 പ്രതികളും ഇസ്ലാമിക ഭീകരരായിരുന്നു. ചിത്രത്തിന്റെ ഒരു വശത്ത് അഹമ്മദാബാദ് സ്ഫോടനവും മറുവശത്ത് ഇന്ത്യന്‍ പതാക പാറിപ്പറക്കുന്ന കോടതിയുമാണ് കാണിച്ചിരിക്കുന്നത്.
ഇതിന് നടുവിലായാണ് ഭീകരര്‍ തൂക്കിലേറ്റപ്പെടുന്ന ചിത്രം ഉള്ളത്. ഭീകരരുടെ മുഖം ഭയത്താല്‍ വിറങ്ങലിച്ചിരിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭീകരത പടര്ത്തുവരെ ഒരിക്കലും വെറുതെ വിടില്ല എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ചിത്രം ട്വിറ്ററില്‍ ഇട്ടതിന് പിന്നാലെ ഇടതുപക്ഷ വാദികളും ഇസ്ലാമിക തീവ്രവാദികളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബിജെപി മുസ്ലീങ്ങളെ കൊല്ലുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുവെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട ഭീകരര്‍ എല്ലാം ഇസ്ലാമിക തീവ്രവാദികള്‍ ആയിരുന്നു. ഇതാണ് ബിജെപി ട്വിറ്ററില്‍ കാണിച്ചിരുന്നത്.
ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ ഈ ചിത്രം നീക്കം ചെയ്തത്. ഇതോടെ സംഭവത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. രാജ്യദ്രോഹത്തിന് വധശിക്ഷ ലഭിച്ച പ്രതികളുടെ ചിത്രം പങ്കുവച്ചത് മതവിദ്വേഷമായി കണക്കാക്കുന്നത് എങ്ങനെയാണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ 38 പ്രതികള്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും അഹമ്മദാബാദ് കോടതി വിധിച്ചത്. കേസില്‍ 49 പേര് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 70 മിനിറ്റ് വ്യത്യാസത്തില്‍ 21 ബോംബുകളാണ് 2008ല്‍ പൊട്ടിത്തെറിച്ചത്. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 56 പേര് കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവരായിരുന്നു ആക്രമണത്തിന് പിന്നില്‍.
Comments