അതിർത്തി കടന്നെത്തിയ അഞ്ച് യുക്രെയ്‌നികളെ വധിച്ചതായി റഷ്യൻ സൈന്യം; ശക്തമായി നിഷേധിച്ച് യുക്രെയ്ൻ; ഒരൊറ്റ സൈനികൻ പോലും റഷ്യയിലേക്ക് കടന്നിട്ടില്ലെന്ന് മറുപടി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിർത്തി കടന്നെത്തിയ അഞ്ച് യുക്രെയ്‌നികളെ വധിച്ചതായി റഷ്യൻ സൈന്യം; ശക്തമായി നിഷേധിച്ച് യുക്രെയ്ൻ; ഒരൊറ്റ സൈനികൻ പോലും റഷ്യയിലേക്ക് കടന്നിട്ടില്ലെന്ന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 09:08 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ അതിർത്തി കടന്നെത്തിയ അഞ്ച് പേരെ റഷ്യ വെടിവെച്ച് കൊന്നുവെന്ന അവകാശവാദവുമായി റഷ്യൻ സൈന്യം. മോസ്‌കോ-യുക്രെയ്ൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് അഞ്ച് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റഷ്യ പറയുന്നത്. യുക്രെയ്‌നിൽ നിന്നുള്ള വിഘടനവാദികളെ് വധിച്ചുവെന്നാണ് റഷ്യയുടെ വാദം.

അതിർത്തി പ്രദേശമായ റോസ്‌ടോവ് മേഖലയിലെ മിത്യാകിൻസ്‌കായ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് റഷ്യൻ സൈന്യം അറിയിച്ചു. അതേസമയം റഷ്യൻ സൈനികർക്കോ അതിർത്തിയിലെ കാവൽപ്പടയിലുള്ളവർക്കോ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ റഷ്യയുടെ വാദം നിഷേധിച്ചിരിക്കുകയാണ് യുക്രെയ്ൻ. അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് പറയപ്പെടുന്ന അഞ്ച് യുക്രെയ്‌നിയൻ ‘വിഘടനവാദികളെ’ വധിച്ചുവെന്ന അവകാശവാദം ശക്തമായി നിഷേധിക്കുന്നു. ഒരൊറ്റ സൈനികൻ പോലും അതിർത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും യുക്രെയ്ൻ വ്യക്തമാക്കി.

1991ൽ സോവിയറ്റ് യൂണിയൻ തകരുന്നത് വരെ നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്ന അയൽരാജ്യത്തെ ആക്രമിക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാൽ യാതൊരു വിധത്തിലുള്ള ആക്രമണമോ അധിനിവേശമോ യുദ്ധമോ ആസൂത്രണം ചെയ്യുന്നില്ലെന്നാണ് ഇക്കാര്യത്തിൽ മോസ്‌കോയുടെ വിശദീകരണം.

യുക്രെയ്ൻ അതിർത്തിയിലേക്ക് പല ഘട്ടങ്ങളായാണ് റഷ്യൻ സൈന്യത്തെ പുടിൻ നീക്കിയത്. തുടർച്ചയായ സൈനിക പരിശീലനവും അതിർത്തിയിൽ ഒരു മാസത്തോളം റഷ്യ നടത്തിയിരുന്നു. രണ്ടിടങ്ങളിലായി വിമതസേന ഷെല്ലാക്രമണം നടത്തിയതിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20ലേറെ തവണ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.

ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies