'പരിവാർവാദികൾ' സ്നേഹം ചൊരിയുന്നത് തീവ്രവാദികളോട്; രാജ്യസുരക്ഷ മാനദണ്ഡമല്ലാത്തവർ യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പരിവാർവാദികൾ’ സ്നേഹം ചൊരിയുന്നത് തീവ്രവാദികളോട്; രാജ്യസുരക്ഷ മാനദണ്ഡമല്ലാത്തവർ യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 09:31 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: തീവ്രവാദികളോട് സ്നേഹം ചൊരിയുകയാണ് യുപിയിലുള്ള ‘പരിവാർവാദികളെന്ന്’ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നടന്ന നിരവധി സ്‌ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തച്ചവർക്ക് മേൽ സ്‌നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് പരിവാർവാദികളെന്ന് സമാജ്‌വാദി പാർട്ടിയെ വിമർശിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യുപിയിലെ ബഹ്‌റൈച്ചിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ അവർ ഗൂഢാലോചന നടത്തുകയാണ്. ഭീകര സംഘടനകൾ നിരോധിക്കുന്നത് പോലും എതിർത്തിരുന്നവരാണ് സമാജ്‌വാദി പാർട്ടിക്കാർ. അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിന്റെ വിധി പ്രസ്താവിച്ചിട്ടും നിശബ്ദരായി ഇരുന്നവരാണവർ. ആര് ആരെയൊക്കെ സഹായിക്കുന്നുവെന്ന് എല്ലാവർക്കുമറിയാം. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കാത്തവർ ഒരിക്കലും യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.

2022ൽ ബിജെപി ഉത്തർപ്രദേശിൽ നേടുന്ന വിജയം ‘ജീത് കാ ചൗക്ക’ (നാലാം വിജയം) ആയിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആദ്യം 2014, പിന്നെ 2017, 2019, ഇപ്പോൾ 2022.. ഉത്തർപ്രദേശിലെ ജനങ്ങൾ ‘പരിവാർവാദികളെ’ തുടച്ചുനീക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുപിയിലെ ജനജീവിതം മെച്ചപ്പെടുത്താൻ കഴിഞ്ഞ 5 വർഷമായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ് യോഗി സർക്കാർ. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തിന്റെ വിവിധഭാഗത്തുള്ള 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. ഉത്തർപ്രദേശിൽ 15 കോടിയാളുകൾക്ക് റേഷൻ സൗജന്യമായി ലഭിച്ചുവെന്നും ഉത്തർപ്രദേശിൽ ബിജെപിക്ക് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തെ ശക്തമാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: up electionprime minister narendra modiUP2022
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies