ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മകൻ മദ്യം കടത്തുന്നതിനിടെ പിടിയിൽ. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യം കാറിൽ കടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പുത്രനെ പോലീസ് പിടികൂടിയത്. തുടർന്ന് നിമിഷങ്ങൾക്കകം ഉന്നതരുടെ കോളുകൾ എത്തിയതോടെ യുവാവിനെ വിട്ടയച്ചു.
ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ ബുഷ്റ ബിബുവിന്റെ മകൻ മൂസ മനേകയെയാണ് മദ്യം കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. തുടർന്ന് പോലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തു.
ഇതിന് പിന്നാലെയാണ് പഞ്ചാബ് പോലീസ് മേധാവിക്ക് ഉന്നതരുടെ കോളുകൾ എത്തിയത്. തുടർന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു. എന്നാൽ ഇയാൾ പ്രധാനമന്ത്രിയുടെ മകനാണെന്ന് പറഞ്ഞ് പോലീസിനോട് തട്ടിക്കയറാൻ ശ്രമിച്ചു എന്ന റിപ്പോർട്ടുകളുമുണ്ട്.
മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനിൽ മദ്യം കൈവശം വയ്ക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കുടിക്കുന്നതും ശിക്ഷാർഹമാണ്.
Comments