തന്നെ വേട്ടയാടുന്നതിനു പിന്നിൽ പാകിസ്താനികളും, ചൈനീസ് വംശജരുമെന്ന് 'ദി കശ്മീരി ഫയൽസ്'സംവിധായകൻ; ട്വിറ്റർ അക്കൗണ്ട് പൂട്ടി വിവേക് അഗ്നിഹോത്രി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്നെ വേട്ടയാടുന്നതിനു പിന്നിൽ പാകിസ്താനികളും, ചൈനീസ് വംശജരുമെന്ന് ‘ദി കശ്മീരി ഫയൽസ്’സംവിധായകൻ; ട്വിറ്റർ അക്കൗണ്ട് പൂട്ടി വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 12:05 pm IST
Facebook
Twitter
WhatsAppTelegram

കശ്മീരിലെ പണ്ഡിറ്റുകളെ വംശഹത്യ ചെയ്ത ഇസ്ലാമിക ഭീകരത തുറന്ന് കാട്ടുന്ന ചിത്രമാണ് ‘ദി കശ്മീരി ഫയൽസ്’. ചിത്രം മാർച്ച് 11നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷം സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് നേരെയും കുടുംബത്തിനെതിരെയും ഭീഷണികൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ബോളിവുഡ് സംവിധായകൻ തന്റെ ഔദ്യോഗിക അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതായി അറിയിച്ചു.

‘എന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തോ എന്നാണ് പലരുടെയും സംശയം. എന്നാൽ അങ്ങനെ അല്ല. ഞാൻ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതാണ്. ദി കശ്മീരി ഫയൽസ് എന്ന എന്റെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷം എന്റെ ട്വിറ്റർ അക്കൗണ്ട് ആരോ പിന്തുടരുന്നത് പോലെ. എന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു. കൂടാതെ, എന്നെ പിന്തുടരുന്ന ആളുകൾക്ക് എന്റെ ട്വീറ്റുകൾ ഒന്നും കാണാൻ കഴിയാതെയായി. ഇതിനെല്ലാം ഉപരിയായി എന്റെ ഇൻബോക്‌സ് മുഴുവൻ അസഭ്യവും, ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾകൊണ്ട് നിറഞ്ഞു’ വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ എനിക്ക് നന്നായി അറിയാം. ഇതിന് പിന്നിൽ പാകിസ്താനികളും, ചൈനീസ് വംശജരുമാണെന്നും എനിക്ക് അറിയാം. എനിക്ക് എതിരെ ഭീഷണി ഉയരുന്നതിൽ എനിക്ക് വിരോധമില്ല. എന്നാൽ കുടുംബത്തിന് നേരെയും ഇത്തരം ഭീഷണികൾ ഉയരുകയാണ്. എന്തിനാണ് ഇങ്ങനെയുള്ള ഭീഷണികളും, അസഭ്യവും എല്ലാം എന്ന് എനിക്ക് അറിയില്ല. ഇതിലൂടെ ഇത്തരം ആളുകൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നും എനിക്ക് മനസിലാകുന്നില്ല. നമ്മുടെ സ്വന്തം കശ്മീരി സഹോദരീസോഹദരന്മാർക്ക് വേണ്ടി ഒരു ചിത്രം നിർമ്മിച്ചതിന്റെ പേരിലാണോ എന്നോട് ഈ ക്രൂരത? എന്റെ ചിത്രത്തിലൂടെ കശ്മീരി വംശഹത്യയ്‌ക്ക് പിന്നിലെ സത്യങ്ങൾ പുറത്താകുമോ എന്ന് ചിലരെങ്കിലും ഭയക്കുന്നു. ഇത്തരം ഭീകരവാദികൾക്ക് എന്തും ചെയ്യാനുള്ള ഒരു മാർഗ്ഗമായി മാറിയിരിക്കുകയാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങൾ’ എന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

ശിവന്റെയും സരസ്വതിയുടെയും പുണ്യഭൂമി നശിപ്പിച്ച നിഷ്ഠൂരമായ ഭീകരതയെ എടുത്ത കാട്ടുന്ന ചിത്രമാണ് ദി കശ്മീരി ഫയൽസ്. ഇന്ത്യയിൽ ഉയരുന്ന മതഭീകരവാദം കാരണമാണ് തന്റെ ചിത്രത്തിന് ഇത്രയധികം വിരോധികൾ. ഭീകരർ തന്നെയാണ് ചിത്രം പുറത്തിറങ്ങാതിരിക്കാനുള്ള മാർഗ്ഗം തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീർ വംശഹത്യയുടെ യാഥാർത്ഥ്യങ്ങൾ എടുത്തുകാട്ടുന്ന ചിത്രമാണ് ദി കശ്മീരി ഫയൽസ്. പല്ലവി ജോഷി, പ്രകാശ് ബെലവാടി, ദർശൻ കുമാർ, ചിന്മയി മണ്ഡലേക്കർ മൃണാൽ കുൽക്കർണി, അതുൽ ശ്രീവാസ്തവ എന്നീ പ്രശസ്ത താരങ്ങളും ചിത്രത്തിലുണ്ട്. തേജ് നാരായൺ അഗർവാൾ, അഭിഷേക് അഗർവാൾ, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

English summary: The Kashmir Files director Vivek Agnihotri deactivates Twitter after threats to his family

Tags: twitterVivek Agnihotri
Share
Tweet
SendShare

More News from this section

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies