സമീർ വാങ്കഡെയെ കുടുക്കാൻ പതിനെട്ടടവും പയറ്റി; അവസാനം പണി കിട്ടിയത് നവാബ് മാലിക്കിന് തന്നെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമീർ വാങ്കഡെയെ കുടുക്കാൻ പതിനെട്ടടവും പയറ്റി; അവസാനം പണി കിട്ടിയത് നവാബ് മാലിക്കിന് തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 05:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി അടുത്തിടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നയാളായിരുന്ന അറസ്റ്റിലായ എൻസിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്. കേന്ദ്ര സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിയും വാതോരാതെ വിമർശനങ്ങൾ ഉന്നയിക്കുന്ന മാലിക്, അധോലോക നാകൻ ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണക്കേസിൽ അറസ്റ്റിലായി. ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച മന്ത്രിക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പ്രതിപക്ഷം മൗനം പാലിക്കുകയാണ്.

ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, ആഢംബര കപ്പലിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പേര് മാദ്ധ്യമങ്ങളിൽ വീണ്ടും പൊങ്ങിവരുന്നത്. കപ്പലിൽ റെയ്ഡ് നടത്തിയത് സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ ആര്യൻ ഖാൻ അറസ്റ്റിലായത് മുതൽ നവാബ് മാലിക് വാങ്കഡെയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ ആരംഭിച്ചു.

സമീർ വാങ്കഡെ ബിജെപി നേതാക്കൾക്കൊപ്പം ചേർന്ന് ഷാറൂഖ് ഖാനെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന് മാലിക് ആരോപിച്ചു. ഇതിനായി 18 കോടിയോളം രൂപ കൈക്കൂലി വാങ്ങിയെന്നും പ്രശസ്ത ബോളിവുഡ് താരത്തെ ജനങ്ങൾക്ക് മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണിതെന്നും, ആഢംബര കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ല എന്നുമായിരുന്നു മാലിക്കിന്റെ വാദം.

വാങ്കഡെയുടെ കുടുംബത്തിന് നേരെയും മാലിക് ആക്രമണം നടത്തി. സമീർ വാങ്കഡെ ജന്മംകൊണ്ട് മുസ്ലീം ആണെന്നും ജോലി ലഭിക്കാൻ വേണ്ടി വ്യാജ സർട്ടിഫിക്കേറ്റ് ഹാജരാക്കിയെന്നുമായിരുന്നു ആരോപണം. 2016 ൽ നടന്ന വിവാഹത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് മന്ത്രി ആരോപണവുമായി രംഗത്തെത്തിയത്.

എന്നാൽ താൻ മുസ്ലീമല്ലെന്ന് സമീർ വാങ്കഡെ ഉറപ്പിച്ച് പറഞ്ഞു. വാങ്കഡെയുടെ അമ്മ മുസ്ലീമും അച്ഛൻ ദളിതനുമാണ്. വാങ്കഡെ ഒരിക്കലും മതം മാറുകയോ മുസ്ലീമാകുകയോ ചെയ്തിട്ടില്ല, അമ്മയുടെ ആഗ്രഹപ്രകാരം ഇസ്ലാമിക രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തുക മാത്രമാണ് ചെയ്തത്. മതേതര രാജ്യത്ത് ഒരമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചത് ഒരിക്കലും തെറ്റായി താൻ കരുതുന്നില്ലെന്നും വാങ്കഡെ അതിന് മറുപടി നൽകി. ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളും അദ്ദേഹം ഹാജരാക്കി. ഇതിന് പിന്നാലെ സമീർ വാങ്കഡെയുടെ കുടുംബം നവാബ് മാലിക്കിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ വിഷയം ഇവിടെയും അവസാനിച്ചില്ല.

സമീർ വാങ്കഡെ ആഢംബര ജീവിതമാണ് നയിക്കുന്നത് എന്നും മാലിക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. സമീർ വാങ്കഡെയ്‌ക്ക് 70,0000 ഷർട്ടുകളുണ്ട്. 25-30 ലക്ഷം വരെ വിലമതിക്കുന്ന വാച്ചുകളാണ് വാങ്കഡെ ഉപയോഗിക്കുന്നത്. വാങ്കഡെയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും നവാബ് മാലിക് ആരോപിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് മാലിക് ഒന്ന് മാറ്റി പിടിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതും തെളിയിക്കാൻ മാലിക്കിന്റെ പക്കൽ തെളിവുകൾ ഉണ്ടായിരുന്നില്ല.

ഈ പ്രശ്‌നങ്ങളെല്ലാം ആരംഭിച്ചത് എപ്പോഴാണെന്ന അന്വേഷണത്തിലാണ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ എൻസിബി അറസ്റ്റ് ചെയ്ത വിഷയം ചർച്ചയായത്. 2021 നവംബറിലാണ് സമീർ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് മാലിക്കിന്റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത്. അതിന് നേതൃത്വം നൽകിയത് സമീർ വാങ്കഡെയായിരുന്നു. ലഹരിമരുന്ന് കേസ് പ്രതികളുമായി ഇയാൾ പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പ്രതികാരമായാണ് നവാബ് മാലിക്ക്, വാങ്കഡെയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാൻ ആരംഭിച്ചത്.

സമീർ വാങ്കഡെ നിരന്തരം ആളുകളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നും കൈക്കൂലി വാങ്ങുന്നുണ്ടെന്നും മാലിക് പിന്നീട് ആരോപിച്ചു. എന്നാൽ ഇതൊന്നും തെളിയിക്കാൻ മാലിക്കിനായില്ല. വാങ്കഡെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ മാലിക്കിന് പരസ്യമായി മാപ്പ് പറയേണ്ടിയും വന്നു. എന്നാൽ ഇപ്പോൾ ദാവൂദ് ഇബ്രാഹിമുമായി മാലിക്കിന് ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ പിന്തുണച്ചും പ്രകീർത്തിച്ചും സംസാരിച്ച നേതാക്കൾ ഉൾപ്പെടെ വെട്ടിലായിരിക്കുകയാണ്.

Tags: NAWAB MALIKsameer wankhade
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies