കൊച്ചി; കൊച്ചിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസറുദ്ദീന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്.കോട്ടയം നഗരത്തിൽ നിന്നും കാണാതായ യുവാവിനെയാണ് കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം മറൈൻ ഡ്രൈവ് ഭാഗത്ത് പണി പൂർത്തിയായി വരുന്ന കൊച്ചി കോർപറേഷന്റെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതെന്നാണ് വിവരം.യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
Comments