ഇമ്രാൻ ഖാന് മോസ്‌കോയിൽ ലഭിച്ചത് തണുത്ത സ്വീകരണം; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് ജൂനിയർ മന്ത്രി, റഷ്യൻ സന്ദർശനത്തിൽ നാണംകെട്ട് പാകിസ്താൻ പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ഖാന് മോസ്‌കോയിൽ ലഭിച്ചത് തണുത്ത സ്വീകരണം; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് ജൂനിയർ മന്ത്രി, റഷ്യൻ സന്ദർശനത്തിൽ നാണംകെട്ട് പാകിസ്താൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യൻ സന്ദർശനത്തിനെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വരവേൽക്കാനെത്തിയത് ജൂനിയർ മന്ത്രി. ഏറെ പ്രതീക്ഷയോടെ മോസ്‌കോയിൽ എത്തിയ ഇമ്രാന്റെ റഷ്യൻ സന്ദർശനം നാണക്കേടോടെയാണ് ആരംഭിച്ചത്. റഷ്യ യുക്രെയ്‌നുമായുളള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോസ്‌കോയിൽ എത്തിയത്. റഷ്യൻ വിദേശകാര്യ സഹ മന്ത്രി ഇഗോർ മോർഗുലോവിന്റെ നേതൃത്വത്തിലാണ് ഇമ്രാൻ ഖാനെ സ്വീകരിച്ചത്.

സാധാരണഗതിയിൽ ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ എത്തുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനോ അല്ലെങ്കിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരോ എത്തിയാവും സ്വീകരിക്കുക. എന്നാൽ ഇമ്രാൻഖാൻ എത്തിയപ്പോൾ ഇതൊന്നുമുണ്ടായില്ല. വമ്പൻ സ്വീകരണം പ്രതീക്ഷിച്ചെത്തിയ ഇമ്രാനെയും കൂട്ടരെയും സ്വീകരിച്ചത് ജൂനിയറായ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നത് ശ്രദ്ധേയം. ഇമ്രാന്റെ സന്ദർശനം റഷ്യ ഗൗനിക്കുന്നില്ല എന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു പാകിസ്താൻ ഉന്നത് ഭരണാധികാരി റഷ്യ സന്ദർശിക്കുന്നത്. ക്രെംലിനുമായുള്ള ബന്ധം പുനഃസജ്ജമാക്കുകയും ഊർജ്ജ മേഖലയിൽ സഹകരണം വിപുലീകരിക്കുകയുമാണ് ഇമ്രാന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി, ആസൂത്രണ വികസന മന്ത്രി അസദ് ഉമർ, വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസാഖ് ദാവൂദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഇമ്രാൻ ഖാനെ അനുഗമിക്കുന്നുണ്ട്. ബീജിംഗ് ശീതകാല ഒളിമ്പിക്സിനായി പാകിസ്താൻ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച ചൈന സന്ദർശിച്ചിരുന്നു. ഇമ്രാൻ ഖാന്റെ ഈ മാസത്തെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്.

Tags: PakistanMOSCOW
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies