മോസ്കോ: യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ റഷ്യയിലും പരസ്യ പ്രതിഷേധം. മോസ്കോയിൽ ഉൾപ്പെടെ ആയിരങ്ങൾ തെരുവിലിറങ്ങി.
മോസ്കോയിലെ പുഷ്കിൻ ചത്വരത്തിൽ നടന്ന പ്രതിഷേധത്തിൽ 2000 ത്തോളം പേർ പങ്കെടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന പ്രതിഷേധത്തിൽ ആയിരത്തോളം പേർ പങ്കെടുത്തതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
യുക്രെയ്നിന്റെ വ്യോമതാവളങ്ങളും തുറമുഖവും ഉൾപ്പെടെ ആദ്യം പിടിച്ചെടുക്കുന്ന തന്ത്രമാണ് റഷ്യ പുറത്തെടുക്കുനത്.
Comments