ഇസ്ലാമാബാദ് : പാകിസ്താനിൽ നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി പാക് സൈന്യം. വടക്കൻ വസിറിസ്താനിലും ദെറ ഇസ്മെയിൽ ഖാനിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത് എന്ന് പാക് മുഖപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ചാരസംഘടനയായ ഐഎസ്ഐയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വടക്കൻ വസിറിസ്താനിലെ ഹാംസോൺ എന്ന ആദിവാസി ജില്ലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് മെഷീൻ ഗണ്ണുകളും, ഹാന്റ് ഗ്രനേഡും, വെടിയുണ്ടകളുമുൾപ്പെടെ നിരവധി സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തുവെന്ന് പാക് സൈന്യം അറിയിച്ചു.
ദെറ ഇസ്മെയിൽ ഖാനിലെ കുലാച്ചി ടെഹ്ലിലിലാണ് മറ്റൊരു ഏറ്റുമുട്ടൽ നടന്നത്. ഇതിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടു എന്നാണ് വിവരം.
Comments