മുല്ലപ്പെരിയാർ; ഉപസമിതി യോഗം ബഹിഷ്‌കരിച്ച് തമിഴ്നാട്; കുമളിയിൽ ചേർന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പെരിയാർ; ഉപസമിതി യോഗം ബഹിഷ്‌കരിച്ച് തമിഴ്നാട്; കുമളിയിൽ ചേർന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 07:09 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: കുമളിയിൽ ചേർന്ന മുല്ലപ്പെരിയാർ ഉപസമിതിയുടെ യോഗത്തിൽ നിന്നും തമിഴ്‌നാട് അംഗങ്ങൾ ഇറങ്ങിപ്പോയി. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതിന് കേരളം തടസ്സം നിൽക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട് അംഗങ്ങൾ ഇറങ്ങിപ്പോയത്. അതേസമയം, വനം വകുപ്പിന്റെ അനുമതിയാണ് തമിഴ്‌നാട് വാങ്ങേണ്ടതെന്ന് കേരളം അറിയിച്ചു.

അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനായി പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകികൊണ്ടുള്ള കേരളത്തിന്റെ ഉത്തരവ് പല വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു.ഇതിന്റെ ഭാഗമായി ഉത്തരവ് നൽകിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് നൽകിയ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉപസമിതി അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോയത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര ഉപസമിതിയാണ് ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തിയത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. രാവിലെ 9 മണിയ്‌ക്ക് തേക്കടിയിലെത്തിയ ഉപസമിതി അംഗങ്ങൾ, അണക്കെട്ടിന്റെ ഗാലറി, സ്പിൽവേ, സീപേജ് ജലത്തിന്റെ അളവ്, സ്പിൽവേ ഷട്ടറുകൾ എന്നിവ പരിശോധിച്ച ശേഷം കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ എത്തി ചർച്ച നടത്തുകയായിരുന്നു.

2010-2012 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത്. ജലകമ്മീഷനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളും വിദഗ്ധരും ചേർന്നാണ് പരിശോധന നടത്തിയത്. ആ പരിശോധനയിൽ അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.

Tags: Supreme Courttamil naduMULLAPERIYAR DAM
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies