തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നാല് കോടിയോളം വിലവരുന്ന തിമിംഗല ഛർദ്ദിയും ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. ചന്തവിള സ്വദേശി ഗരീബ് ആണ് പിടിയിലായത്. വാമനപുരം പോലീസാണ് യുവാവിനെ പിടികൂടുന്നത്.
നാല് കിലോ ആംബർഗിസ് ആണ് ഗരീബിന്റെ കൈയ്യിൽ നിന്നും പോലീസ് പിടികൂടിയത്. ഇതിന് പുറമെ രണ്ട് ഗ്രാം എംഡിഎംഎ, 15 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പോലീസ് പിടികൂടിയിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.
Comments