ജയ്പൂർ : രാജസ്ഥാനിലെ കോട്ട ജില്ലയിൽ യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കാതോണിപൂൾ പ്രദേശത്തെ സബർമതി കോളനി നിവാസി വിക്കി ആര്യയാണ് കൊല്ലപ്പെട്ടത് . വീട്ടിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് അക്രമി സംഘം ആര്യയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയത് . സംഭവത്തിനു പിന്നിൽ പൂർവ്വ വൈരാഗ്യമുണ്ടെന്നും പറയപ്പെടുന്നു.
സംഭവദിവസം ബൈക്കിൽ ജഗത് മന്ദിറിന് പിന്നിലെ തെരുവിൽ കൂടി പോയ വിക്കി ആര്യയ്ക്കായി അക്രമികൾ പലയിടങ്ങളിലായി പതിയിരുന്നു . അടുത്തെത്തിയ ആര്യയെ കമ്പികളും ഇരുമ്പ് പൈപ്പുകളുമായി മർദ്ദിച്ചു . വീട്ടിലേയ്ക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിടികൂടി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ കുടുംബാംഗങ്ങളാണ് വിക്കി ആര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് . ചികിത്സയ്ക്കിടെയായിരുന്നു മരണം .
സംഭവവുമായി ബന്ധപ്പെട്ട് രാജ്, നിഖിൽ എന്നിവരെ അറസ്റ്റ് ചെയ്തതായി എഎസ്പി പ്രവീൺ ജെയിൻ പറഞ്ഞു. കൊലപാതകം നടത്തിയെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. മറ്റ് പ്രതികളായ ബൻവാരി, അർജുൻ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
Comments