തിരുവല്ലം കസ്റ്റഡി മരണം: കേരളത്തിലെ ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവല്ലം കസ്റ്റഡി മരണം: കേരളത്തിലെ ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 06:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്നും വകുപ്പ് പിരിച്ച് വിടുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പോലീസിന് മേൽ ഒരു നിയന്ത്രണവുമില്ല. തലസ്ഥാനത്ത് തിരുവല്ലം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത സുരേഷ് എന്ന യുവാവ് മരണപ്പെട്ടതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ആവർത്തിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ നടക്കുന്ന സംസ്ഥാനമായി പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഗുണ്ടകളും പാർട്ടി ക്രിമിനലുകളും കൊലപാതക പരമ്പര തുടരുമ്പോഴാണ് പോലീസും പ്രതിപട്ടികയിൽ വരുന്നത് എന്ന് സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിലെ പോലീസ് സേന ക്രിമിനലുകളുടെ സങ്കേതമാണ്. ഗുണ്ടകളിൽ നിന്നും ക്രിമിനൽസിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തേണ്ട പോലീസ് തന്നെ അവർക്ക് ഉപദ്രവമാവുകയാണ്. പൊതു ജനങ്ങളോടുള്ള കേരള പോലീസിന്റെ സമീപനം വളരെ മോശമാണ്. സിപിഎമ്മിന്റെ പോഷകസംഘടനയാക്കി പോലീസ് മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച നെല്ലിയോട് സ്വദേശി സുരേഷ് കുമാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. പോലീസ് വാഹനത്തിൽ വലിച്ചിഴച്ച് കയറ്റിയെന്നും ദൃക്‌സാക്ഷികൾ ആരോപിച്ചു. എന്നാൽ, ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

മരണത്തിന് പിന്നാലെ സുരേഷിന്റേത് കസ്റ്റഡിമരണമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച പോലീസ് ഹൃദയാഘാതമാണ് മരണകാരണം എന്ന് ചൂണ്ടിക്കാട്ടി.

Tags: PoliceK SurendranPinarayi VijayanCUSTODY DEATH
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies