തിരുവനന്തപുരം : നോർക്കയിൽ രജിസ്റ്റർ ചെയ്ത് യുക്രെയിനിൽ പോയവർ 155 പേര് മാത്രമാണെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ . 3500 ലേറെ പേരാണ് ഇപ്പോൾ തിരിച്ചു വരാനായി നോർക്കയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ശ്രീരാമ കൃഷ്ണൻ അറിയിച്ചു .മാർച്ച് 1 വരെ 247 മലയാളികൾ യുക്രെയിനിൽ നിന്ന് ഇതുവരെ മടങ്ങിയെത്തിയതായും അദ്ദേഹം പറഞ്ഞു .
7 വിമാനങ്ങൾ കൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്നെത്തും .ഡൽഹിയിൽ എത്തുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങൾ തയ്യാറാക്കിയതായും ശ്രീരാമ കൃഷ്ണൻ അറിയിച്ചു
വിദേശ പഠനത്തിന് പോകുന്ന മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments