കണ്ണൂർ: അണ്ടല്ലൂർ കാവിലെ ഉത്സവത്തിൽ തെയ്യക്കോലങ്ങളോടൊപ്പം ഉത്സവത്തിനെത്തിയ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പെൺകുട്ടിയാണ് കിസ്‌ബോ. നിഷ്‌കളങ്കമായ മുഖവുമായി ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റ് നടന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഉത്സവത്തിനെത്തിയ അർജ്ജുൻ കൃഷ്ണൻ എന്ന യുവാവ് കിസ്‌ബോയുടെ അനുവാദത്തോടെ അവളുടെ ചിത്രം പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയായിരുന്നു.
https://www.instagram.com/p/CaMVKgcp373/?utm_source=ig_embed&ig_rid=87497106-8e46-4bfb-b47a-53d2df33d28e
ചിത്രങ്ങൾ വൈറലായതോടെ കണ്ണൂരിലെ ബ്യൂട്ടി സലൂൺ ഉടമകളിലൊരാൾ കിസ്ബോയ്‌ക്ക് സാരിയിൽ ഒരു ഗംഭീര മേക്ക് ഓവർ നൽകി.ഒരു ഫോട്ടോഗ്രാഫി സെഷനും സംഘടിപ്പിക്കുകയായിരുന്നു.ആ ചിത്രങ്ങളൂം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിവിധഭാഷാ തൊഴിലാളിയായ കിസ്‌ബോ സമൂഹമാദ്ധ്യമങ്ങളിൽ താരമായെങ്കിലും ജീവിതത്തിലും താരമാകണമെന്നാണ് അവളുടെ അമ്മയുടെ ആഗ്രഹം.ഉന്നത വിദ്യാഭ്യാസം തേടി മകൾ സ്വയം പര്യാപ്തയാകണമെന്നാണ് കിസ്‌ബോയുടെ അമ്മയുടെ ആഗ്രഹം. എല്ലാ കാലവും ഇങ്ങനെ ബലൂൺ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും മകളുടെ വിദ്യാഭ്യാസത്തിനായി ജനങ്ങൾ പിന്തുണയ്‌ക്കണമെന്നും കിസ്‌ബോയുടെ അമ്മ പറയുന്നു.
https://www.instagram.com/p/CaghfAeJM2H/















