ന്യൂഡൽഹി: യുക്രെയ്നിലെ യുദ്ധമുഖത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി ഭാരതത്തിലേയ്ക്ക് സുരക്ഷിതമായി മടങ്ങുന്ന ഇന്ത്യൻ പൗരന്മാരുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ചിത്രങ്ങൾ ആളുകൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും പ്രധാനമന്ത്രിയ്ക്ക് ജയ് വിളിച്ചുകൊണ്ട് അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.
വെള്ളത്തിൽ പാതി മുങ്ങിയ നിലയിലാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഒരു കൈ യുക്രെയ്നിലും മറ്റൊന്ന് ഇന്ത്യയിലേയ്ക്കും നീട്ടി ഒരു പാലം പോലെ കാണപ്പെടുന്നു. അതിലേറി യുക്രെയ്നിലെ യുദ്ധമുഖത്തിന് നിന്നും ഇന്ത്യയുടെ സുരക്ഷിത കരങ്ങളിലേയ്ക്ക് നടന്നു കയറുന്ന പൗരന്മാരെയും കാണാൻ സാധിക്കും. ചൈനയും, അമേരിക്കയും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ സാധിക്കാതെ നോക്കുകുത്തികളായി നിൽക്കുമ്പോൾ, രക്ഷാപ്രവർത്തനത്തിനായി നേരിട്ട് ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
സ്വന്തം പൗരന്മാരെ എങ്ങനെ തിരികെ എത്തിക്കുമെന്നോർത്ത് പകച്ച് നിൽക്കുകയാണ് മറ്റ് രാജ്യങ്ങൾ. നിസ്സഹായതകൊണ്ടും ഭയം കൊണ്ടും സഹായത്തിനായി കേണപേക്ഷിക്കുകയാണ് മറ്റ് രാജ്യങ്ങളിലെ ആളുകൾ. എന്നാൽ, ഇന്ത്യക്കാർക്ക് പ്രതീക്ഷയുടെ പാലമായി മാറി അവരെ യുദ്ധമുഖത്ത് നിന്നും സ്വന്തം തോളിലേറ്റിയാണ് നരേന്ദ്ര മോദി തിരികെ എത്തിക്കുന്നത്.
PM @NarendraModi ji, India's 'Bridge of Hope'
#OperationGanga pic.twitter.com/O3hZVPyGGS
— Piyush Goyal (@PiyushGoyal) March 3, 2022
ഓപ്പറേഷൻ ഗംഗയ്ക്കായി പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും എടുക്കുന്ന ആത്മാർത്ഥമായ പരിശ്രമങ്ങളുടെ നേർക്കാഴ്ചയാണ് പീയുഷ് ഗോയൽ പങ്കുവെച്ച ചിത്രം. ഇന്ത്യയുടെ പതാക വെച്ചും, ഇന്ത്യക്കാരണെന്ന് കളവ് പറഞ്ഞും മറ്റ് രാജ്യങ്ങളിലെ ജനങ്ങൾ യുക്രെയ്നിൽ നിന്നും മടങ്ങാൻ കൊതിക്കുമ്പോൾ, ഭാരതത്തിന്റെ മക്കൾ സുരക്ഷിതമായി തിരികെ എത്തുന്ന ചിത്രം ഇതിനോടകം ട്രെൻഡിംഗ് ആയിരിക്കുകയാണ്.
Comments