ആണവനിലയത്തിന് പിന്നാലെ കീവിലെ ജലവൈദ്യുത നിലയം ഉന്നം വെച്ച് റഷ്യ; 2,100 യുക്രെയ്ൻ സൈനിക താവളങ്ങൾ നശിപ്പിച്ചതായി അവകാശവാദം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആണവനിലയത്തിന് പിന്നാലെ കീവിലെ ജലവൈദ്യുത നിലയം ഉന്നം വെച്ച് റഷ്യ; 2,100 യുക്രെയ്ൻ സൈനിക താവളങ്ങൾ നശിപ്പിച്ചതായി അവകാശവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 11:10 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിലെ രണ്ട് പ്രധാന ആണവ നിലയങ്ങൾ വരുതിയിലാക്കിയതിന് പിന്നാലെ ജലവൈദ്യുത നിലയം ലക്ഷ്യമാക്കിയാണ് റഷ്യൻ സൈന്യം ഇപ്പോൾ നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാന നഗരമായ കീവിലെ ഹൈഡ്രോ ഇലക്ട്രിക് വൈദ്യുത നിലയം ഉന്നം വെച്ചാണ് റഷ്യൻ സൈന്യം നീങ്ങുന്നത്. കീവിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന വൈദ്യുതനിലയമാണിത്.

അതേസമയം യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നിലെ 2,100 ലധികം സൈനിക സ്ഥാപനങ്ങൾ നശിപ്പിച്ചതായി റഷ്യ വ്യക്തമാക്കി. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാർച്ച് അഞ്ചിന് മാത്രം മാത്രം അഞ്ച് റഡാർ സ്‌റ്റേഷനുകളും രണ്ട് ആന്റി-എയർക്രാഫ്റ്റ് മിസൈൽ സംവിധാനങ്ങളും നശിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രത്യേക സൈനിക ഓപ്പറേഷന്റെ ഭാഗമായി യുക്രെയ്‌നിലെ 2,119 സൈനിക സ്ഥാപനങ്ങളാണ് തകർന്നത്.

യുക്രെയ്ൻ സംഘർഷത്തിൽ ലോകത്തിനെ മുൾമുനയിലാക്കികൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തിന് പിന്നാലെ സാപോറേഷ്യ നിലയത്തിൽ തീയും പുകയും ഉയർന്നത് ലോകത്തെ മുഴുവൻ പരിഭ്രാന്തിയിലാക്കിയിരുന്നു.

ചെർണോബിലെ ആണവനിലയത്തിലേക്ക് മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് സാപോറേഷ്യയിലേക്ക് റഷ്യൻ സൈന്യം ആക്രമണം നടത്തിയത്. ആണവനിലയങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ ജലവൈദ്യുത നിലയങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമത്തിലൂടെ യുക്രെയ്‌നെ വീണ്ടും പരിഭ്രാന്തിയിലാക്കുകയാണ് റഷ്യയുടെ ലക്ഷ്യം.

Tags: Ukraine WarKyiv
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies