ഓപ്പറേഷൻ ഗംഗ; ബുഡാപെസ്റ്റിൽ നിന്നും 160 ഇന്ത്യൻ പൗരന്മാർ കൂടി ഭാരത മണ്ണിൽ തിരിച്ചെത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ ഗംഗ; ബുഡാപെസ്റ്റിൽ നിന്നും 160 ഇന്ത്യൻ പൗരന്മാർ കൂടി ഭാരത മണ്ണിൽ തിരിച്ചെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 07:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ 4.30ഓടെയാണ് ഡൽഹിയിലെ വിമാനത്താവളത്തിലെത്തിയത്. 160 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നാട്ടിൽ തിരികെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും, കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയത് പോലെ എല്ലാ സജ്ജീകരണങ്ങളും ഹംഗറിയിൽ ഒരുക്കിയിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. യുക്രെയ്ൻ കടന്നതിന് ശേഷം അതിർത്തിയിൽ ഇന്ത്യൻ എംബസി നിരന്തരം തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും മടങ്ങി എത്തിയ ഇന്ത്യൻ പൗരന്മാർ പറഞ്ഞു. ഭാരതത്തിന്റെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും, രക്ഷാദൗത്യത്തിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ലെന്നും ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.

അതേസമയം, യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഇതുവരെ 15,920 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. രക്ഷാദൗത്യത്തിനായി ഇതുവരെ 76 വിമാനങ്ങളും ഉപയോഗിച്ചു.

പോളണ്ട്, സ്ളോവാക്യ, ഹംഗറി, റൊമാനിയ അതിർത്തികളിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരുന്നു. റൊമാനിയയിൽ നിന്നും ഇതുവരെ 6,680 പേരെയും പോളണ്ടിൽ നിന്നും 2,822 പേരെയും ഹംഗറിയിൽ നിന്ന് 53,000വും സ്ലോവാക്യയിൽ നിന്നും 1,118 പേരെയുമാണ് ഒഴിപ്പിക്കാനായത്.

Tags: Ukraine WarOPERATION GANGABudapestair asia
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies