ഉൾനാടൻ ജലഗതാഗതം സജീവമാക്കി കേന്ദ്രസർക്കാർ ; വടക്കുകിഴക്കൻ മേഖലയിലെ ചരക്കുനീക്കം അതിവേഗം; പാറ്റ്‌നയിൽ നിന്നും ബംഗ്ലാദേശ് വഴി അസമിലേക്ക് കപ്പൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉൾനാടൻ ജലഗതാഗതം സജീവമാക്കി കേന്ദ്രസർക്കാർ ; വടക്കുകിഴക്കൻ മേഖലയിലെ ചരക്കുനീക്കം അതിവേഗം; പാറ്റ്‌നയിൽ നിന്നും ബംഗ്ലാദേശ് വഴി അസമിലേക്ക് കപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 08:36 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ചരക്കുഗതാഗത രംഗത്ത് വിപ്ലവവുമായി കേന്ദ്രസർക്കാർ. വടക്കു കിഴക്കൻ മേഖലയുടെ ചരക്കുനീക്ക പ്രതിസന്ധിയാണ് ഉൾനാടൻ ജലഗതാഗത ത്തിലൂടെ പരിഹിരിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ അസമിലേക്ക് ധാന്യങ്ങളുമായി ആദ്യ കപ്പൽ എത്തിയതാണ് വൻ ചുവടുവെയ്പ്പായി മാറിയത്. പാറ്റ്‌നയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ബംഗ്ലാദേശ് തുറമുഖം വഴി അസമിലേക്ക് എത്തുന്ന തരത്തി ലാണ് പദ്ധതി. കേന്ദ്ര തുറമുഖ ഉൾനാടൻ ജലഗതാഗത വകുപ്പ് മന്ത്രിയും മുൻ അസം മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാളാണ് ചരക്കുകപ്പലിനെ സ്വീകരിച്ചത്.

ബ്രഹ്മപുത്രയേയും ഗംഗയേയും ബന്ധപ്പെടുത്തിയുള്ള ചരക്കുനീക്കമാണ് ഇന്തോ-ബംഗ്ലാദേശ് ജലപാതയെ ബന്ധപ്പെടുത്തി ആരംഭിച്ചത്. എം.വി ലാൽബഹാദൂർ ശാസ്ത്രി എന്ന കപ്പലാണ് 200 മെട്രിക് ടൺ ധാന്യവുമായി പാറ്റ്‌നയിൽ നിന്നും അസമിലേക്ക് എത്തിച്ചേർന്നത്. കേന്ദ്ര സർക്കാറിന്റെ ധാന്യ സംഭരണ-വിതരണ വിഭാഗമായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ധാന്യങ്ങൾ കയറ്റിവിട്ടത്. കൂടുതൽ ചരക്കുകളുമായി രാം പ്രസാദ് ബിസ്മിൽ, കൽപ്പനാ ചൗള , എപിജെ അബ്ദുൾ കലാം എന്നീ കപ്പലുകളും അസമിലേക്ക് വരും ദിവസങ്ങളിൽ എത്തിച്ചേരും. അസമിൽ നിന്നാണ് വിവിധ വടക്കുകിഴക്കൻ മേഖയിലേക്കുള്ള പാതയെന്നതാണ് ഏറെ ഗുണകരമാകുന്നത്.

ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന മലയോര വടക്കുകിഴക്കൻ ജില്ലകളിലേക്ക് കൂടുതൽ ധാന്യങ്ങൾ എത്തിക്കാനും പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും ഉൾനാടൻ ജലഗതാഗതം ഏറെ ഉപകാരപ്പെടുന്നതായും സോനോവാൾ അറിയിച്ചു.

പാറ്റ്്‌നയിൽ നിന്നും കയറ്റിയ ഭക്ഷ്യധാന്യങ്ങൾ ഭാഗൽപൂർ, മനിഹാരി, സാഹിബ്ഗംഞ്ച്, ഫറാക്ക, ത്രിബേനി, കൊൽക്കത്ത, ഹാൽദിയ, ഹേംനഗർ എന്നീ തീരമേഖലകളിലൂടെയാണ്. ബംഗ്ലാദേശ് തുറമുഖത്ത് എത്തിയത്. തുടർന്ന് ബംഗ്ലാദേശിന്റെ ഭാഗമായ ഖുൽന, നാരായൺഗംഞ്ച്, സിറാജ്ഗംഞ്ച്, ചിൽമാരി എന്നിവ കടന്ന് ഇന്ത്യൻ ജലപാതയായ ദുബ്രി, ജോഗിഗോപ വഴിയാണ് അസമിൽ പ്രവേശിക്കുന്നത്. വലുപ്പമേറിയ കപ്പലുകൾക്കായി വിവിധ മേഖലകളിൽ നദികളുടെ ആഴംകൂട്ടുന്ന നടപടികൾ 2026ഓടെ പൂർത്തിയാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Tags: sarbananda sonowal
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies