കീവ്: റഷ്യൻ സൈന്യത്തിലെ മറ്റൊരു മേജർ ജനറലിനെ കൂടി വധിച്ചുവെന്ന് യുക്രെയ്ൻ. ഖാർകീവിന് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനറൽ വിറ്റലി ഗെരാസിമോവാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു. റഷ്യൻ സൈന്യത്തിലെ മേജർ ജനറലും റഷ്യയുടെ സൈനിക വിഭാഗത്തിന്റെ 41-ാം ബാച്ചിലെ ആദ്യ ഉപകമാൻഡറുമാണ് ഇദ്ദേഹം.
മേജർ വിറ്റലിയ്ക്ക് പുറമെ മറ്റ് റഷ്യൻ പട്ടാളക്കാരും സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ മേജർ ജനറൽ ആന്ദ്ര സുഖോവ്സ്കിയെ തങ്ങൾ കൊലപ്പെടുത്തിയെന്ന് യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. റഷ്യയുടെ ഏഴാമത് എയർബോൺ ഡിവിഷൻ കമാൻഡറാണ് സുഖോവ്സ്കി.ഇക്കാര്യം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധം എട്ടാം ദിവസത്തിൽ എത്തി നിൽക്കുമ്പോഴായിരുന്നു സുഖോവ്സ്കിയുടെ മരണവാർത്ത യുക്രെയ്ൻ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. ആദ്യം റഷ്യ ഇത് നിഷേധിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം സ്ഥിരീകണവുമായി റഷ്യയും എത്തുകയായിരുന്നു.
Comments