ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. യുക്രെയ്നിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തും.
അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും 18,000ലധികം ഇന്ത്യൻ പൗരന്മാരാണ് ഇതുവരെ തിരികെ എത്തിയത്. യുക്രെയ്ന്റെ അയൽരാജ്യങ്ങളിൽ നിന്നാണ് ഇത്രയധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചത്.
യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഫെബ്രുവരി 22 നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. 75 സിവിലിയൻ വിമാനങ്ങളിലായി 15521 ഇന്ത്യൻ പൗരന്മാരേയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 2467 പേരെയുമാണ് രാജ്യത്തേയ്ക്ക് തിരിച്ചെത്തിച്ചത്.
Comments