ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി; പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി; പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 07:51 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ദിലീപിനെ വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ മൊഴി. പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായി ദാസൻ. അഭിഭാഷകരായ രാമൻ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസിൽ പോയി കണ്ടുവെന്ന് ദാസൻ പറഞ്ഞു. പോലീസ് ചോദിച്ചാൽ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് കൂടുതൽ ഒന്നും പറയരുതെന്ന് അഭിഭാഷകർ തന്നെ വിലക്കിയെന്നും ദാസൻ മൊഴി നൽകി.

ദിലീപിന്റെ സഹോദരൻ അനൂപാണ് രാമൻപിള്ളയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പോലീസ് ദാസനെ അന്വേഷിക്കുന്നുവെന്ന വിവരം ലഭിച്ചതിന് ശേഷം ദിലീപിന്റെ സഹോദരൻ അനൂപ് താനുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അടിയന്തിരമായി കൊച്ചിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് വിവരങ്ങളെക്കുറിച്ച് ആരായുകയും ശേഷം ദിലീപിന്റെ അഭിഭാഷകരുടെ ഓഫീസിലേക്ക് പോകുകയുമായിരുന്നു. തുടർന്നാണ് അറിയാവുന്ന വിവരങ്ങൾ പോലീസിനോട് പറയുന്നതിൽ വിലക്കിയതെന്ന് ദാസൻ വ്യക്തമാക്കി. പൾസർ പുറത്തിറങ്ങിയാൽ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് പറഞ്ഞതായി കേട്ടിരുന്നുവെന്നും ദാസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

ഇതിനിടെ വാർത്താ സമ്മേളനം നടത്താൻ പോകുകയാണെന്ന് ബാലചന്ദ്രകുമാർ അറിയിച്ചിരുന്നതായി ദാസൻ മൊഴി നൽകി. വാട്‌സാപ്പ് കോൾ വഴിയാണ് ദാസനോട് അറിയിച്ചത്. ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. എന്നാൽ താനവടെ ഇപ്പോൾ ജോലിക്ക് നിൽക്കുന്നില്ലെന്ന് ബാലചന്ദ്രകുമാറിനെ അറിയിക്കുകയാണ് ചെയ്തതെന്ന് ദാസൻ പറഞ്ഞു. 2017 മുതൽ 2020 വരെയാണ് ദാസൻ ദിലീപിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലുമാണ് ക്രൈംബ്രാഞ്ച് ദാസന്റെ മൊഴി രേഖപ്പെടുത്തിയത്.

 

Tags: dileep caseBalachandrakumar
Share
Tweet
SendShare

More News from this section

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies