കീവ്: മാനുഷിക ഇടനാഴി ഒരുക്കാൻ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.ഇന്ത്യൻ സമയം 12.30 മുതലാണ് വെടിനിർത്തൽ. കീവ്, ചെർണീവ്, സുമി, ഖാർകീവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ.
അതേസമയം, സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ പോൾട്ടോവയിൽ എത്തി. 694 വിദ്യാർത്ഥികളെ 12 ബസുകളിലായാണ് സുരക്ഷിത മേഖലയായ പോൾട്ടോവയിൽ എത്തിച്ചത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്. ഇവരെ ട്രെയ്ൻ മാർഗം പടിഞ്ഞാറൻ യുക്രെയ്നിൽ എത്തിക്കും.
സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ പൗരന്മാരെ പോളണ്ടിൽ എത്തിച്ച് അവിടെ നിന്നും പ്രത്യേക വിമാനങ്ങളിൽ തിരികെ എത്തിക്കാനാണ് പദ്ധതി. ഡൽഹിയിലെ വിദേശകാര്യ മന്ത്രലായത്തിന്റെ കൺട്രോൾ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.
Comments