കീവ്: റഷ്യയ്ക്കെതിരായ പ്രതിരോധത്തിനായി യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന സിനിമാ താരം പാഷ ലീ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. യുക്രെയ്നിലെ ഒഡേസ ചലച്ചിത്രോത്സവത്തിലാണ് പാഷ ലീയുടെ മരണവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയാണ് റഷ്യയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാകാൻ പാഷ ലീ എത്തിയത്. രൂക്ഷയുദ്ധം നടന്ന ഇർപിൻ നഗരത്തിലാണ് ലീ നിലയുറപ്പിച്ചത്.
യുദ്ധം തുടങ്ങിയതോടെ കഴിഞ്ഞ ആഴ്ചയാണ് ലീ യുക്രെയ്ൻ പ്രതിരോധ സേനയിൽ ചേർന്നത്. മീറ്റിങ് ഓഫ് ക്ലാസ്മേറ്റ്സ്, ഫ്ലൈറ്റ് റൂൾസ്, സെൽഫി പാർട്ടി തുടങ്ങിയ സിനിമകളിൽ ലീ അഭിനയിച്ചിട്ടുണ്ട്. ലീയുടെ വിയോഗത്തിൽ നിരവധി ആരാധകരാണ് ആദരാഞ്ജലി നേർന്ന് എത്തിയത്. അതേസമയം താരത്തിന്റെ അവസാന ഇസ്റ്റഗ്രാം പോസ്റ്റും ആരാധകർ ചർച്ചയാക്കുന്നുണ്ട്.
മരണത്തിന് തൊട്ട് മുൻപ് പങ്കുവെച്ച പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. അവസാനം വരെ പോരാടുമെന്നാണ് ലീ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇപ്പോഴാണ് ഇരിക്കാൻ അവസരം ലഭിച്ചത്. ഞങ്ങൾക്ക് ഈ ദാത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും’ എന്നാണ് ലീ ഇസ്റ്റഗ്രാമിൽ കുറിച്ചത്. യുദ്ധം തുടങ്ങിയതോടെ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപേർ യുക്രെയ്ൻ ടെറിട്ടോറിയൽ ആർമിയിൽ ചേർന്നിരുന്നു.
Comments