കോൺഗ്രസിന് പകരമായി രാജ്യത്ത് ഉയർന്ന് വരുന്നത് ആം ആദ്മിയാണ്; ദൈവവും ജനങ്ങളും സഹായിച്ചാൽ 2024ൽ കെജ്‌രിവാൾ പ്രധാനമന്ത്രിയാകുമെന്ന് രാഘവ് ഛദ്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന് പകരമായി രാജ്യത്ത് ഉയർന്ന് വരുന്നത് ആം ആദ്മിയാണ്; ദൈവവും ജനങ്ങളും സഹായിച്ചാൽ 2024ൽ കെജ്‌രിവാൾ പ്രധാനമന്ത്രിയാകുമെന്ന് രാഘവ് ഛദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 12:44 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: ആം ആദ്മി പാർട്ടി കോൺഗ്രസിന് ബദലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പഞ്ചാബിൽ ആം ആദ്മിയുടെ സംസ്ഥാന ചുമതലയുള്ള രാഘവ് ഛദ്ദ. പഞ്ചാബിൽ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് രാഘവിന്റെ പ്രതികരണം. ആം ആദ്മി രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി വളർന്ന് കൊണ്ടിരിക്കുകയാണെന്നും, സ്വാഭാവികമായി കോൺഗ്രസിന് പകരം ആം ആദ്മി എന്ന പാർട്ടി ഉയർന്ന് വരുമെന്നും രാഘവ് പറയുന്നു. 117 സീറ്റുകളിൽ 88 ഇടത്താണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കോൺഗ്രസിന് സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 18 ഇടത്ത് മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാനായത്.

‘ ആം ആദ്മി ഉദിച്ചുയർന്ന് വന്നു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വളരെ നിർണായകമായ ദിവസമാണ് ഇന്ന്. ആം ആദ്മി വിജയിച്ചു എന്നത് കൊണ്ട് മാത്രമല്ല, ഇതൊരു ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു എന്നത് കൊണ്ടു കൂടിയാണ്. ആം ആദ്മി കോൺഗ്രസിന് ബദലായി മാറിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ഫലങ്ങൾ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാണാനാകുന്ന കാര്യങ്ങളാണ് പഞ്ചാബിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. പഞ്ചാബിലെ എല്ലാ ജനങ്ങളോടും നന്ദി പറയുകയാണ്.’

‘ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയായി കെജ്‌രിവാൾ മാറിയിരിക്കുകയാണ്. ദൈവവും ജനങ്ങളും അനുഗ്രഹിക്കുകയാണെങ്കിൽ അദ്ദേഹത്തെ വൈകാതെ തന്നെ ഏറ്റവും വലിയ പദവിയിൽ കാണാനാകും. 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പ്രധാനമന്ത്രിയാകും. പത്ത് വർഷം പോലും പ്രവൃത്തി പരിചയമില്ലാതെയാണ് ഞങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചത്. കോൺഗ്രസിന് പകരം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആം ആദ്മിയെന്നും’ രാഘവ് പറഞ്ഞു.

Tags: PMAAPRaghav Chadha
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies