ഛണ്ഡീഗഡ് : പഞ്ചാബിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജീത് സിംഗ് ഛന്നി. പഞ്ചാബ് ജനതയുടെ വിധിയെ മാനിക്കുന്നുവെന്ന് ഛന്നി പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്തിയ ആംആദ്മിയെ അദ്ദേഹം അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഫല സൂചനകൾ പുറത്തു വന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിന്റെ ജനവിധിയെ മാനിക്കുന്നു. ആംആദ്മിയ്‌ക്കും, നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നനും അഭിനന്ദനങ്ങൾ. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാൻ അവർക്ക് കഴിയട്ടെയെന്നും ഛന്നി ട്വീറ്റ് ചെയ്തു.
ചാംകൗർ സാഹിബ്, ഭദൗർ എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ചരൺജീത് സിംഗ് ഛന്നി മത്സരിച്ചത്. എന്നാൽ ഇരു മണ്ഡലങ്ങളിലും ദയനീയ തോൽവി ആയിരുന്നു നേരിടേണ്ടിവന്നത്. ഭദൗറിൽ ഛന്നിയ്‌ക്ക് 23,000 വോട്ടുകളും, ചാംകൗർ സാഹിബിൽ 50,000 വോട്ടുകളുമാണ് ലഭിച്ചത്.
Comments