ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി നേടിയ റെക്കോർഡ് വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും, ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറയ്ക്കാനാകുമെന്ന് തെളിയിച്ചതായും അഖിലേഷ് യാദവ് പറഞ്ഞു.
‘ ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറയ്ക്കാനാകുമെന്ന് ഞങ്ങൾ തെളിയിച്ചു. ഈ കുറവ് ഇനി വരും വർഷങ്ങളിലും സംഭവിക്കും. കുറേയേറെ തെറ്റുകളെ മായ്ച്ച് കളയാൻ നമുക്കായി, ഇനിയും അത് സംഭവിക്കും. ജനങ്ങളുടെ താത്പര്യം എല്ലാക്കാലത്തും സംരക്ഷിക്കപ്പെടുമെന്നും’ അഖിലേഷ് യാദവ് പറഞ്ഞു.
Comments